ജാവലിൻ ത്രോയിൽ ഇന്ത്യയുടെ അന്നു റാണിക്ക് സ്വർണ്ണനേട്ടം
ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ അന്നു റാണിക്ക് സ്വര്‍ണ്ണനേട്ടം. 62.92 മീറ്റര്‍ ദൂരം എറിഞ്ഞിട്ടാണ് അന്നുവിന്റെ ഈ നേട്ടം. ഇതോടെ ഇന്ത്യയുടെ മെഡൽപ്പട്ടികയിൽ ആകെ പതിനഞ്ച് സ്വർണ്ണ മെഡലുകളായി. ഇന്ത്യയുടെ പാറുള്‍ ചൗധരിയും വനിതകളുടെ 5000 മീറ്റര്‍ ഓട്ടത്തില്‍ സ്വര്‍ണ്ണനേട്ടം കൈവരിച്ചു. ഏഷ്യന്‍ ഗെയിംസില്‍ പാറുള്‍ ചൗധരിയുടെ രണ്ടാം സ്വര്‍ണ്ണനേട്ടമാണിത്. നേരത്തെ മൂവായിരം മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്സിലും പാറുള്‍ സ്വർണ്ണം നേടിയിരുന്നു. പ്രവീണ്‍ ചിത്രവേല്‍ ട്രിപ്പിള്‍ ജംപില്‍ വെങ്കലവും ഡെക്കാത്തലണില്‍ തേജസ്വിന് ശങ്കര്‍ വെള്ളിയും നേടി.
Photo Courtesy : Google/ images are subject to copyright