വീണ്ടും ഇരുട്ടടി: വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കാനൊരുങ്ങുന്നു
സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടിവരുമെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണന്‍കുട്ടി. ചെറിയ വര്‍ദ്ധനയാണ് പ്രതീക്ഷിക്കുന്നത്.പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ട സാഹചര്യമുണ്ടെന്നും ചെലവ് വരുമ്പോള്‍ നിരക്ക് വര്‍ദ്ധനവ് വേണ്ടി വരുമെന്നും മഴ ലഭിച്ചാല്‍ ആശ്വാസമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.സംസ്ഥാനത്ത് ദീര്‍ഘകാല വൈദ്യുതി കരാര്‍ റദ്ദാക്കിയതോടെ വലിയ വില കൊടുത്ത് പുറത്തുനിന്ന് വൈദ്യുതി വാങ്ങേണ്ടി വരുമെന്ന സൂചനയുണ്ടായിരുന്നു. ഇത് ഉപഭോക്താക്കള്‍ക്ക് അമിത ഭാരമുണ്ടാക്കുമെന്ന് വിമര്‍ശ്ശനം ഉയര്‍ന്നിരുന്നു.
Photo Courtesy : Google/ images are subject to copyright