സ്വർണ്ണവിലയിൽ ഇടിവ്; പവന് 400 രൂപ കുറഞ്ഞു
റെക്കോർഡ് നിലയിലേക്ക് കുതിച്ചുയർന്ന സ്വർണ്ണവിലയിൽ ഇടിവ്. ഇന്ന് പവന് 400 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണ്ണത്തിന്റെ വില 45360 രൂപയായി. ഗ്രാമിന് 50 രൂപ താഴ്ന്ന് 5670 രൂപയായി. ശനിയാഴ്ച്ച സ്വർണ്ണവില റെക്കോർഡ് നിരക്കായ 45,920 ൽ എത്തിയിരുന്നു. ഇന്നലെയും വിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു.
Photo Courtesy : Google/ images are subject to copyright