കളമശ്ശേരി സ്ഫോടനം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

കളമശ്ശേരി സ്ഫോടനം; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു

കളമശ്ശേരി സ്ഫോടനത്തിൽ മരിച്ചവരുടെ നാലായി. കളമശ്ശേരി സ്വദേശി മോളി ജോയ് (61) ആണ്‌ മരിച്ചത്. ഇന്ന് രാവിലെ 6.30 നായിരുന്നു അന്ത്യം. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. അതേസമയം, കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജ്ജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് ആവശ്യം. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.