കൊച്ചിയിൽ നാവികസേനാഹെലികോപ്റ്റർ തകർന്നു; ഒരു മരണം
പരിശീലനപ്പറക്കലിനിടെ നാവികസേന ഹെലികോപ്റ്റര് തകര്ന്ന് ഒരു നാവികൻ മരിച്ചു. കൊച്ചി നാവികാസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റണ്വേയിലാണ് അപകടമുണ്ടായത്. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് പറന്നുയരുന്നതിനിടെ അപകടത്തില്പ്പെട്ടത്. അപകടസമയത്ത് ഹെലികോപ്റ്ററില് രണ്ട് നാവികരാണുണ്ടായിരുന്നത്. ഒരാള് മരിക്കുകയും ഒരാള്ക്ക് ഗുരുതരമായി പരിക്കേല്ക്കുകയും ചെയ്തു. അപകടകാരണം അറിവായിട്ടില്ല. വ്യോമസേനയുടെ ഏറ്റവും പഴക്കം ചെന്ന ഹെലികോപ്റ്ററാണ് ചേതക്. രണ്ട് ടണ് ഭാരമുള്ള ചേതക്കിന് 185 കിലോമീറ്റര് വേഗതയും 500 കിലോമീറ്റര് റേഞ്ചും ഉണ്ട്. ഒറ്റ എൻജിനുള്ള ഹെലികോപ്റ്ററില് രണ്ട് പൈലറ്റുമാരുള്പ്പെടെ ഏഴുപേര്ക്ക് സഞ്ചരിക്കാനാകും. 1965 ലാണ് ചേതക് നാവികസേനയുടെ ഭാഗമായത്.
Photo Courtesy : Google/ images are subject to copyright

