ബഷ്കോർട്ടസ്ഥാൻറെ ഇലൂസ ഇഷ്യാൻഡവ്ലെറ്റോവ സാജ് ഗ്രൂപ്പ് ഡിക്യു മിസ് ഏഷ്യ 2023

ബഷ്കോർട്ടസ്ഥാൻറെ ഇലൂസ ഇഷ്യാൻഡവ്ലെറ്റോവ   സാജ്  ഗ്രൂപ്പ് ഡിക്യു മിസ്  ഏഷ്യ 2023

സാജ് ഗ്രൂപ്പ് ഡിക്യു മിസ് ഏഷ്യ 2023 കിരീടം ബഷ്കോർട്ടസ്ഥാൻറെ ഇലൂസ ഇഷ്യാൻഡവ്ലെറ്റോവ സ്വന്തമാക്കി. നേപ്പാളിൽ നിന്നുള്ള ആയുഷ്മ ബജ്രാചാര്യ ഫസ്റ്റ് റണ്ണറപ്പുംഅപ്പ് യു എ ഇ യിൽ നിന്നുള്ള സെറീന ആൻ ജോൺസൺ സെക്കന്റ് റണ്ണറപ്പും തായ്‌ലാൻഡിൽ നിന്നുള്ള ജിന്നപത് പല്സ്യൂ തേർഡ് റണ്ണറപ്പുമായി. നവംബർ 14 ന് കൊച്ചി ലെ മെറിഡിയനിൽ നടന്ന വർണ്ണാഭമായ ചടങ്ങിൽ വിജയികളെ മുൻ മിസ് ഏഷ്യ നൊൻ തായ് യെൻ റ്റാങ്, സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് സിഎംഡി സാജൻ വർഗ്ഗീസ്, മിനി സാജൻ സിഇ ഒ സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, ജോളി ആൻ്റണി ചെയർമാൻ വൈബ് മൂന്നാർ എന്നിവർ കിരീടമണിയിച്ചു. പെഗാസസ് ചെയർമാൻ ഡോ അജിത് രവി ചടങ്ങിൽ സന്നിഹിതനായിരുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള അപേക്ഷകരിൽ നിന്നും തിരഞ്ഞെടുത്ത 13 മത്സരാർഥികളാണ് മിസ് ഏഷ്യ മത്സരത്തിൽ റാംപിൽ അണിനിരന്നത്. പറക്കാട്ട് ജ്വല്ലേഴ്സിലെ പ്രീതി പ്രകാശ് രൂപകൽപ്പനചെയ്ത അതിമനോഹരമായ സുവർണ്ണകിരീടങ്ങളാണ് വിജയികൾക്ക് സമ്മാനിച്ചത്. നാഷണൽ കോസ്റ്റ്യൂം റൗണ്ട്, വൈറ്റ് കോക്റ്റൈൽ റൗണ്ട് റോയൽ ബ്ലൂ ഗൗൺ റൗണ്ട് എന്നിങ്ങനെ മൂന്ന് റൗണ്ടുകളിലായാണ് മത്സരം നടന്നത്.

സാജ് ഗ്രൂപ്പ് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ്, ഡിക്യു എന്നിവയുടെ സംയുകത സംരംഭത്തിൽ പെഗാസസ് ഗ്ലോബൽ പ്രൈവറ്റ് ലിമിറ്റഡ് ആൺ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മണപ്പുറം ഫിനാൻസ് ലിമിറ്റഡ്, യുണിക് ടൈംസ്, എഫ്ഐസിഎഫ്, വൈബ് മൂന്നാർ, പറക്കാട്ട് റിസോർട്ട്സ്, എന്നിവരാണ് പവേർഡ് ബൈ പാർട്ട്നേഴ്സ് , അക്ഷയ്ഇൻകോ, നീനിപ്രോ, ഐശ്വര്യഅഡ്വെർടൈസിംഗ്, എന്നിവരാണ് കോപാർട്ട്നേഴ്സ്.

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം പങ്കെടുക്കുന്ന രാജ്യങ്ങളുടെ വൈവിധ്യമാർന്ന സാംസ്കാരിക പൈതൃകവും സമ്പന്നമായ മൂല്യങ്ങളും പ്രദർശിപ്പിക്കാൻ ഈ മത്സരം ലക്ഷ്യമിടുന്നു.

സബ് ടൈറ്റിൽ വിജയികൾ

മിസ് ഏഷ്യ സോഷ്യൽ മീഡിയ – എൻഗുയെൻ തി കിം ട്രാങ് (വിയറ്റ്നാം)

മിസ് ഏഷ്യ ഫാഷനിസ്റ്റ – ചെൻ ചിയ പെയ് (തായ്‌വാൻ)

മിസ് ഏഷ്യ ടാലന്റ് – നതാലിയ സവിന (റഷ്യ )

മിസ് ഏഷ്യ ഡിലിജന്റ് – അസർ ജുമാബെക്കോവ (ഖസാക്കിസ്ഥാൻ )

മിസ് ഏഷ്യ ഇൻസ്പൈറിങ് – ആയുഷ്മ ബജ്രാചാര്യ (നേപ്പാൾ )

മിസ് ഏഷ്യ വിവേഷ്യസ് – റിസ നകതാനി (ജപ്പാൻ )

മിസ് ഏഷ്യ ഷൈനിംഗ് സ്റ്റാർ – എല്ല അനക് അപിത് (മലേഷ്യ)

മിസ് ഏഷ്യ റാംപ് വാക്ക് – മ്യൂറൽ ബെവർലി വിഗാസ് (ഇന്ത്യ )

മിസ് ഏഷ്യ ടെനേഷ്യസ് – രശ്മി സുബേദ്ര (ശ്രീലങ്ക )

മിസ് ഏഷ്യ നാഷണൽ കോസ്റ്റ്യൂം – കലിസ പുത്രി ( ഇൻഡോനേഷ്യ)

മിസ് ഏഷ്യ അഡോറബിൾ – സെറീന ആൻ ജോൺസൺ (യു എ ഇ )

മിസ് ഏഷ്യ റിനൈസൻസ് – ജിന്നപത് പല്സ്യൂ(തായ്‌ലൻഡ് )

റോസാൻ ഡയസ് (മിസ് ശ്രീലങ്കൻ യൂണിവേഴ്സ് 2005, ഗ്രൂമിംഗ് ഇൻസ്ട്രക്ടർ), അലോങ്കോട്ട് സുങ്കഹാപോംഗ് (സിഇഒ, സ്റ്റാർഫൈറ്റർ), ഡോ. മഹിമ ഭക്ഷി (മോഡലും സംരംഭകനും), ഹർമീത് സിംഗ് ഗുപ്ത (മാനേജിംഗ് ഡയറക്ടർ, യു&ഐ) റീത്ത മാത്തൻ ( പ്രോ നെയിൽ സ്റ്റുഡിയോ) എന്നിവരാണ് ജഡ്ജിംഗ് പാനലിൽ ഉണ്ടായിരുന്നത്.

ഇലൂസ ഇഷ്യാൻഡവ്ലെറ്റോവ (ബഷ്കോർട്ടസ്ഥാൻ) , മ്യൂറൽ ബെവർലി വിഗാസ് (ഇന്ത്യ ), കലിസ പുത്രി ( ഇൻഡോനേഷ്യ), റിസ നകതാനി (ജപ്പാൻ ), അസർ ജുമാബെക്കോവ (ഖസാക്കിസ്ഥാൻ ), എല്ല അനക് അപിത് (മലേഷ്യ),നിലാർ ലിൻ (മ്യാന്മാർ ), ആയുഷ്മ ബജ്രാചാര്യ (നേപ്പാൾ ), അലക്സാന്ദ്ര ടൗപോ (ഫിലിപ്പൈൻസ് ), നതാലിയ സവിന (റഷ്യ) രശ്മി സുബേദ്ര (ശ്രീലങ്ക ), ചെൻ ചിയ പെയ് (തായ്‌വാൻ ), ജിന്നപത് പല്സ്യൂ (തായ്‌ലൻഡ്), സെറീന ആൻ ജോൺസൺ (യു എ ഇ ), എൻഗുയെൻ തി കിം ട്രാങ് (വിയറ്റ്നാം) എന്നിവരാണ് മിസ് ഏഷ്യ 2023 മത്സരത്തിലെ മത്സരാർഥികൾ.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.