ഇന്ന് വീണ്ടും നിരത്തിലിറങ്ങിയ റോബിൻ ബസ്സിനെ മൂവാറ്റുപുഴയിൽ വെച്ച് ആർടിഒ തടഞ്ഞു

ഇന്ന് വീണ്ടും നിരത്തിലിറങ്ങിയ റോബിൻ ബസ്സിനെ  മൂവാറ്റുപുഴയിൽ വെച്ച് ആർടിഒ തടഞ്ഞു

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം നിരത്തിലിറങ്ങിയ റോബിൻ ബസിനെ വിടാതെ പിടികൂടി മോട്ടോർ വാഹന വകുപ്പ്. മൂവാറ്റുപുഴ ആനിക്കാട് വെച്ച് ബസിനെ ആർടിഒ തടഞ്ഞു. ബസ് പരിശോധിച്ച ശേഷം വിട്ട് നൽകി. ഇന്ന് രണ്ടാം തവണയാണ് റോബിൻ ബസ് അധികൃതര്‍ തടയുന്നത്. പെര്‍മിറ്റ് ലംഘനത്തിന്‍റെ പേരില്‍ മോട്ടോര്‍ വാഹനവകുപ്പുമായി നിയമയുദ്ധത്തിലായിരുന്ന റോബിന്‍ ബസ് ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ന് രാവിലെ വീണ്ടും സര്‍വ്വീസിനിറങ്ങിയത്. പത്തനംതിട്ടയില്‍ നിന്ന് പുലര്‍ച്ചെ അഞ്ച് മണിക്ക് യാത്ര ആരംഭിച്ച് ഒരു കിലോമീറ്റർ പിന്നിട്ടപ്പോൾ തന്നെ മൈലപ്രയിൽ വെച്ച് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ബസ് തടഞ്ഞ് പരിശോധന നടത്തി. യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം മോട്ടോര്‍വാഹന വകുപ്പ് സർവ്വീസ് തുടരാൻ അനുവദിച്ചു. അതേസമയം, നിയമലംഘനം കണ്ടാൽ കർശ്ശന നടപടി ഉണ്ടാകുമെന്ന് എംവിഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്. കോൺട്രാക്ട് ക്യാരേജ് പെർമിറ്റ് ഉള്ള ബസ്, സ്റ്റേജ് ക്യാരേജ് ആയി ഓടുന്നത് നിയമവിരുദ്ധമെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നിലപാട്. ഈ നിലപാട് ചോദ്യം ചെയ്ത് ബസ് ഉടമ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജ്ജിയിൽ അടുത്ത മാസം അന്തിമ വിധി പറയും.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.