സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ വർക്കലയിൽ

സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്‌ജ്‌ വർക്കലയിൽ

സംസ്ഥാനത്ത് തീരദേശമുള്ള ജില്ലകളിലെല്ലാം ഫ്ലോട്ടിങ് ബ്രിഡ്ജെന്ന ലക്ഷ്യത്തിലേക്കടുത്ത് കേരളം. ടൂറിസം വകുപ്പിന്‍റെ കീഴിൽ സംസ്ഥാനത്തെ ഏഴാമത്തെ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഇന്നലെ വർക്കലയിൽ ആരംഭിച്ചത്. കോഴിക്കോട്, കണ്ണൂർ, കാസർകോട്, തൃശൂർ, മലപ്പുറം, എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്. ഇതോടെ തീരദേശമുള്ള ഒൻപത് ജില്ലകളിൽ ഏഴിടത്തും ഫ്ലോട്ടിങ് ബ്രിഡ്ജ് ആരംഭിച്ചുകഴിഞ്ഞു. മറ്റുരണ്ടിടത്തും വൈകാതെ തന്നെ ഇവ സ്ഥാപിക്കും. ആലപ്പുഴ, കൊല്ലം ജില്ലകളിൽകൂടി ഫ്ലോട്ടിങ് ബ്രിഡ്ജുകൾ ആരംഭിക്കുന്നതോടെ ഒൻപത് തീരദേശ ജില്ലകളിലും ഫ്ലോട്ടിങ് ബ്രിഡ്ജുകൾ എന്ന ലക്ഷ്യം പൂർത്തിയാകും. തലസ്ഥാന ജില്ലയിലെ ആദ്യ ഫ്ലോട്ടിങ് ബ്രിഡ്ജ് വർക്കലയിൽ ഇന്നലെയാണ് ഉദ്ഘാടനം ചെയ്തത്. തീരദേശ ടൂറിസവും സാഹസിക ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കടലിനുമീതെ നടക്കാനുള്ള അവസരം ടൂറിസം വകുപ്പ് ഒരുക്കുന്നത്. ഒരേസമയം 100 പേർക്ക് പ്രവേശിക്കാൻ കഴിയുന്നതാണ് വർക്കലയിൽ ഇന്നലെ ഉദ്ഘാടനം ചെയ്ത ബ്രിഡ്‌ജ്. എല്ലാദിവസവും രാവിലെ 11 മുതൽ വൈകുന്നേരം 5 വരെയാണ് സന്ദർശകർക്ക് പ്രവേശനം അനുവദിച്ചിട്ടുള്ളത്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.