തലശ്ശേരിയിൽ മദ്യലഹരിയിൽ നിറത്തിൽ പരാക്രമം യുവതി അറസ്റ്റിൽ

തലശ്ശേരിയിൽ  മദ്യലഹരിയിൽ നിറത്തിൽ  പരാക്രമം യുവതി അറസ്റ്റിൽ

തലശ്ശേരിയിൽ വീണ്ടും റസീനയുടെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. മദ്യലഹരിയില്‍ റസീന ഓടിച്ച വാഹനം മറ്റുവാഹനങ്ങളില്‍ തട്ടിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് ചോദ്യം ചെയ്തതിന് മദ്യപിച്ചു ലക്കുകെട്ട റസീന നിരത്തിൽ പ്രശ്നമുണ്ടാക്കുകയായിരുന്നു. നാട്ടുകാർക്ക് നേരെ അസഭ്യവർഷം നടത്തുകയും ആക്രമിക്കുകയും ചെയ്തു. ഈ സംഭവങ്ങൾക്ക് പോലീസ് സാക്ഷിയായിരുന്നു. പിന്നീട് വനിതാ പോലീസുകാരെത്തുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നതിനിടെ തലശ്ശേരി എസ്.ഐ. ദീപ്തിയെയും റസീന ആക്രമിച്ചു. മുൻപ് പറശ്ശിനിക്കടവ് മുത്തപ്പൻ മടപ്പുരയിൽ കയറി അസഭ്യം പറയുകയും ബഹളമുണ്ടാക്കുകയും ചെയ്തിരുന്നു. തലശ്ശേരിക്കാർക്ക് ഒരു സ്ഥിരം തലവേദനയായ റസീന ഇപ്പോൾ റിമാൻഡിലാണ്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.