ചൈനയിൽ വൻഭൂചലനം, നിരവധിപേർ മരിച്ചതായി റിപ്പോർട്ട്

ചൈനയിൽ വൻഭൂചലനം, നിരവധിപേർ മരിച്ചതായി റിപ്പോർട്ട്

ചൈനയില്‍ വൻ ഭൂചലനത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റതായും നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നതായുമാണ് വിവരം. ഇന്നലെ രാത്രി വടക്ക് പടിഞ്ഞാറൻ ഖൻസു പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്.
നിരവധി ചെറിയ തുടര്‍ചലനങ്ങളും ഉണ്ടായി. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് നിര്‍ദ്ദേശം നല്‍കി. ആളപായം പരമാവധി കുറയ്ക്കാനുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കിയതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു. ക്വിൻഗായ് പ്രവിശ്യയിലും തുടര്‍ചലനം ഉണ്ടായി. ജല, വൈദ്യുതി ലൈനുകള്‍ക്കും ഗതാഗത, വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

Photo Courtesy : Google/ images are subject to copyright       

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.