അയോധ്യയിൽ ഇന്ന് വാസ്തുശാന്തിയും അന്നാധിവാസവും

അയോധ്യയിൽ  ഇന്ന് വാസ്തുശാന്തിയും അന്നാധിവാസവും

രാമക്ഷേത്രത്തിലെ പ്രാൺ പ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള വാസ്തുശാന്തി ചടങ്ങ് ഇന്ന് നടക്കും. ഇതോടൊപ്പം അന്നാധിവാസവും ഇന്ന് നടക്കും. 22 നാണ് രാമവിഗ്രഹത്തിന് ‘ചൈതന്യം’ പകരുന്ന പ്രാൺ പ്രതിഷ്ഠാ ദിവസം. ഉച്ചയ്ക്ക് 12.30 നാണ് ചടങ്ങ് നടക്കുക. വാരാണസിയിലെ ജ്യോതിഷികളാണ് മുഹൂർത്തം നിശ്ചയിച്ചത്. ജനുവരി 15 ന് തുടങ്ങിയ ചടങ്ങുകൾക്കാണ് 22 ന് പര്യവസാനമാകുക. പതിനാറിന് ദശവിധ് ബാത്ത് എന്ന ചടങ്ങാണ് നടന്നത്. 17ന് ഗണേശ അംബികാ പൂജ നടന്നു. വരുണപൂജയാണ് ജനുവരി 18ന് നടന്നത്.
.നവഗ്രഹസ്ഥാപനം ഇന്നലെ നടന്നു. ഇതിന്റെ തുടർച്ചയായ ചടങ്ങാണ് ഇന്ന് നടക്കുക. ജനുവരി 21ന് ശയാധിവാസ് എന്ന ചടങ്ങ് നടക്കും. പൗഷമാസത്തിലെ ശുക്ലപക്ഷത്തിൽ ദ്വാദശി തീയതിയാണ് ജനുവരി 22. രാവിലെ 8,47ന് ഇന്ദ്രയോഗം തുടങ്ങുന്നു. ഈ ദിവസത്തിന്റെ മറ്റൊരു പ്രത്യേകത മഹാവിഷ്ണു കൂർമ്മാവതാരമെടുത്ത് പാലാഴി കടയുന്നതിനായി സഹായം ചെയ്ത ദിവസമാണെന്നതാണ്. രാമൻ മഹാവിഷ്ണുവിന്റ അവതാരവുമാണ്. 84 സെക്കൻഡ് നേരമാണ് രാമവിഗ്രഹം സ്ഥാപിക്കുന്നതിനായി കണക്കാക്കി നൽകിയിരിക്കുന്നത്. ശുഭകരമായ കാര്യങ്ങൾ തുടങ്ങുന്നതിനുള്ള 3 ശുഭയോഗങ്ങൾ ജനുവരി 22ന് വരുന്നുണ്ടെന്ന പ്രത്യേകതയും ഉണ്ട്.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.