പാകിസ്താന് ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി
പാകിസ്താന് ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് വീണ്ടും വിവാഹിതനായി. പാക് നടി സന ജാവേദിനെയാണ് താരം വിവാഹം ചെയ്തത്. ഷുഐബ് തന്നെയാണ് സോഷ്യൽ മീഡിയകളിലൂടെ വിവാഹത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ച് ഇക്കാര്യം അറിയിച്ചത്. മുന്‍ ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയുമായി വേര്‍പിരിയുകയാണെന്ന അഭ്യൂഹങ്ങള്ക്കിടെയാൻ ഈ വാർത്ത പുറത്തു വന്നിരിക്കുന്നത്. ‘വിവാഹം കഠിനമാണ്, വിവാഹമോചനവും കഠിനമാണ്, നിങ്ങളുടേത് തിരഞ്ഞെടുക്കുക’ എന്ന് തുടങ്ങുന്ന കുറിപ്പാണ് സാനിയ പങ്കുവെച്ചത്. ‘ജീവിതം ഒരിക്കലും എളുപ്പമാകില്ല, എന്നു തുടങ്ങുന്ന സാനിയയുടെ ഇന്‍സ്റ്റാഗ്രാം സ്റ്റോറിയും കഴിഞ്ഞ ദിവസങ്ങളില്‍ ചര്‍ച്ചയായിരുന്നു.
https://x.com/realshoaibmalik/status/1748588432366936242?s=20
Photo Courtesy: Shoaib Malik X Account