കടൽക്കൊള്ളക്കാർ തട്ടിയെടുത്ത ഇറാനിയൻ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു
സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്ത മറ്റൊരു ഇറാനിയൻ മത്സ്യബന്ധന കപ്പൽ കൂടി ഇന്ത്യൻ നാവിക സേന മോചിപ്പിച്ചു. ഇന്ത്യൻ യുദ്ധക്കപ്പലായ ഐഎൻഎസ് സുമിത്രയാണ് രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയത്. ഇറാനിയൻ പതാകയുള്ള മത്സ്യബന്ധന കപ്പലായ എഫ്വി അൽ നയീമിയാണ് സൊമാലിയൻ കടൽക്കൊള്ളക്കാർ തട്ടിയെടുത്തത്. കപ്പലിൽ ഉണ്ടായിരിക്കുന്ന പാക്കിസ്ഥാൻകാരായ 19 ജീവനക്കാരേയും രക്ഷപ്പടുത്തിയ നാവികസേന കടൽക്കൊള്ളക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 36 മണിക്കൂറിന്റെ ഇടവേളയിൽ തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യൻ നാവികസേന വിദേശ കപ്പൽ മോചിപ്പിക്കുന്നത്. ഇതിനു മുൻപ് ഇറാനിയൻ മത്സ്യബന്ധന കപ്പലായ ഇമാനും ഇന്ത്യൻ നാവികസേന മോചിപ്പിച്ചിരുന്നു. ഈ കപ്പലിൽ 17 ജീവനക്കാരായിരുന്നു ഉണ്ടായിരുന്നത്. കൊച്ചി തീരത്തു നിന്ന് ഏകദേശം 1,200 കിലോമീറ്റർ അകലെവച്ചാണ് കപ്പൽ തട്ടിയെടുത്തത്.
https://x.com/indiannavy/status/1752175155705774581?s=20
Photo Courtesy: Google/ images are subject to copyright