പശുക്കൾ ചത്ത സംഭവത്തിൽ കുട്ടിക്കർഷകർക്ക് സഹായാവാഗ്‌ദാനം നൽകി മന്ത്രി ചിഞ്ചുറാണി

പശുക്കൾ  ചത്ത സംഭവത്തിൽ  കുട്ടിക്കർഷകർക്ക്  സഹായാവാഗ്‌ദാനം നൽകി  മന്ത്രി ചിഞ്ചുറാണി

ഇടുക്കി വെള്ളിയാമറ്റത്ത് കുട്ടി കർഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ, കുട്ടികളുമായി മന്ത്രി ചിഞ്ചുറാണി ഫോണിൽ സംസാരിച്ചു . ഇളയ കുട്ടിയായ മാത്യുവിനോടാണ് മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ച് സഹായങ്ങൾ വാ​ഗ്ദാനം ചെയ്തത്. പശുക്കൾ ചത്തതിനെ തുടർന്ന് മാനസികസമ്മർദത്തിലായ മാത്യു സ്വകാര്യാശുപത്രിയിൽ ചികിത്സയിലാണ്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങളാണ് ഇവരേയും ഇവരുടെ ഫാമിനേയും തേടിയെത്തിയിട്ടുളളത്. ഈ കുടുംബത്തിന്റെ ഉപജീവനമാർഗ്ഗമാണ് ഈ ഫാം. തൊടുപുഴയിലെ മികച്ച ഫാമുകളിലൊന്നാണ് ഇവരുടെ ഫാം. ഇന്നലെ കപ്പത്തൊലി കഴിച്ചതിന് ശേഷമാണ് പശുക്കൾ ചത്തതെന്നാണ് സംശയം. പശുക്കൾക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ലെന്നും ഈ കുടുംബം വ്യക്തമാക്കുന്നു. പഞ്ചായത്ത് അധികൃതരുൾപ്പെടെയുള്ളവർ സ്ഥലത്തെത്തി സഹായങ്ങൾ വാ​ഗ്ദാനം ചെയ്തിട്ടുണ്ട്.

Photo Courtesy : Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.