ബിനീഷ് കോടിയേരിയെ ഇ.ഡി (എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യുന്നു

ബിനീഷ് കോടിയേരിയെ ഇ.ഡി (എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്) ചോദ്യം ചെയ്യുന്നു

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. ഫെമ നിയമലംഘന കേസുമായി ബന്ധപ്പെട്ടാണ് ചോദ്യംചെയ്യലെന്നാണ് വിവരം. ബുധനാഴ്ച രാവിലെ ആരംഭിച്ച ചോദ്യംചെയ്യൽ ഇ.ഡി.യുടെ കൊച്ചി ഓഫീസിൽ തുടരുകയാണ്. ബുധനാഴ്ച രാവിലെയാണ് ബിനീഷ് കൊച്ചി ഓഫീസിലെത്തിയത്. വിദേശനാണ്യവിനിമയ ചട്ടലംഘനവുമായി ബന്ധപ്പെട്ട് ചില കമ്പനികൾക്കെതിരെയുള്ള പരിശോധനകൾ നടക്കുന്നുണ്ട് . ഈ പരിശോധനകളുമായി ബന്ധപ്പെട്ടാണ് ബിനീഷിനെ വിളിപ്പിച്ചതെന്നാണ് ഇ.ഡി. അധികൃതർ നൽകുന്ന വിവരം. നേരത്തെ, ലഹരിക്കടത്ത് കേസിൽ പിടിയിലായ അനൂപ് മുഹമ്മദുമായി ചേർന്ന് ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ 2020 ഒക്ടോബർ 29-ന് ബിനീഷിനെ ഇ.ഡി. അറസ്റ്റ് ചെയ്തിരുന്നു. അനധികൃതമായി പണം സമ്പാദിച്ചെന്നും ഇ.ഡി. ആരോപിച്ചിരുന്നു. പിന്നീട് കോടതി ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.