65 യുക്രൈൻ തടവുകാരുമായി പറന്ന റഷ്യൻ യുദ്ധവിമാനം തകർന്നു

65 യുക്രൈൻ  തടവുകാരുമായി പറന്ന റഷ്യൻ  യുദ്ധവിമാനം തകർന്നു

65 യുക്രൈന്‍ തടവുകാരുമായി പറന്ന റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നു. ഐഎൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനമാണ് യുക്രെയ്ൻ അതിർത്തിയോടു ചേർന്നുള്ള സതേൺ ബെൽഗോറോദ് പ്രവിശ്യയിൽ തകർന്നുവീണത്. വിമാന ജീവനക്കാരും യാത്രക്കാരും ഉൾപ്പെടെ വിമാനത്തിലുണ്ടായിരുന്ന 65 പേരും കൊല്ലപ്പെട്ടതായി റഷ്യൻ വാർത്ത ഏജൻസിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് അറിയിച്ചു. തടവുകാരെ കെെമാറുന്നതിനായി കൊണ്ടുപോകുന്നതിനിടെയാണ് വിമാനം തകർന്നതെന്ന് റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുദ്ധതടവുകാർക്ക് പുറമെ ആറ് ജീനവനക്കാരും മൂന്ന് സുരക്ഷാഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.