6th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

6th ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു

ആറാമത് ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് ചെന്നൈ ജവഹർലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. യുവാക്കളുടെ ഊർജ്ജവും ഉത്സാഹവും കായിക മേഖലയില്‍ രാജ്യത്തെ ഉയരത്തിലെത്തിയ്ക്കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഖേലോ ഇന്ത്യ കായികമത്സരങ്ങള്‍ കൂടുതല്‍ താരങ്ങള്‍ക്ക് അവസരമൊരുക്കാനും മികവുറ്റ താരങ്ങളെ കണ്ടെത്താനും സഹായിക്കുന്നു. യുവാക്കളുടെ നിശ്ചയദാർഡ്യത്തിലും കഠിനാധ്വാനത്തിലും വിശ്വസിക്കുന്നു. നിങ്ങള്‍ക്കൊപ്പം രാജ്യവും മികവിലേക്ക് എത്തുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഗവർണർ ആർ എൻ രവി, മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, കേന്ദ്രകായിക മന്ത്രി അനുരാഗ് സിങ് ഠാക്കൂർ, സംസ്ഥാന കായിക മന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ പങ്കെടുത്തു. ചെന്നൈയില്‍ ആദ്യമായി നടക്കുന്ന ഖേലോ ഇന്ത്യ യൂത്ത് ഗയിംസില്‍ 26 ഇനങ്ങളില്‍ രാജ്യത്തെ 5600 കായിക താരങ്ങള്‍ പങ്കെടുക്കും. ചരിത്രത്തില്‍ ആദ്യമായി തമിഴ് നാടിന്റെ തനത് കായിക വിനോദമായ ചിലമ്പാട്ടം ഖേലോ ഇന്ത്യയില്‍ അരങ്ങേറും.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.