അഭിമാനനിമിഷം;ഗഗൻയാൻ ദൗത്യം നയിക്കാൻ മലയാളി ക്യാപ്റ്റൻ പ്രശാന്ത് നായർ

അഭിമാനനിമിഷം;ഗഗൻയാൻ ദൗത്യം നയിക്കാൻ മലയാളി ക്യാപ്റ്റൻ പ്രശാന്ത്  നായർ

ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ൽ പോകുന്ന യാത്രികരെ വിഎസ്‌എസ്‌‌സിയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചു. ദൗത്യത്തിൽ പങ്കെടുക്കുന്ന 4 ടെസ്റ്റ് പൈലറ്റുമാരിൽ ഗ്രൂപ്പ് ക്യാപ്റ്റനായ മലയാളി പ്രശാന്ത് ബാലകൃഷ്ണൻ നായർ, ഗ്രൂപ്പ് ക്യാപ്റ്റൻ അജിത് കൃഷ്ണൻ, ഗ്രൂപ്പ് ക്യാപ്റ്റൻ അങ്കത് പ്രതാപ്, വിങ് കമാൻഡർ ശുഭാൻഷു ശുക്ല എന്നിവരാണ് വേദിയിലെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്രമന്ത്രി വി.മുരളീധരൻ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിലാണ് ഗഗനചാരികളെ അവതരിപ്പിച്ചത്. രാവിലെ 11 മണിയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രി വിഎസ്‌എസ്‌സിയിലെ ചടങ്ങുകൾക്കു ശേഷം സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന കേരളയാത്രയുടെ സമാപനസമ്മേളനത്തിൽ പങ്കെടുക്കും.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.