ചാൾസ് രാജാവിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചു

ചാൾസ് രാജാവിന് ക്യാൻസർ രോഗം  സ്ഥിരീകരിച്ചു

ചാൾസ് രാജാവിന് ക്യാൻസർ രോഗം സ്ഥിരീകരിച്ചു. ബക്കിങ്ഹാം കൊട്ടാരം പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ചികിത്സ സംബന്ധിച്ച് ചാൾസ് രാജാവ് പൊതുപരിപാടികൾ മാറ്റിവയ്ക്കുകയാണെന്ന് പ്രസ്താവനയിലൂടെ അറിയിട്ടുണ്ട്. എഴുപത്തിയഞ്ചുകാരനായ ചാൾസ് രാജാവ് പ്രോസ്റ്റേറ്റ് വീക്കവുമായി ബന്ധപ്പെട്ട് കഴിഞ്ഞമാസം ചികിത്സ തേടിയിരുന്നു. ചികിത്സയെ ശുഭാപ്തി വിശ്വാസത്തോടെയാണ് അദ്ദേഹം നേരിടുന്നതെന്നും വൈകാതെ പൊതുപരിപാടികളിലേക്ക് തിരിച്ചുവരുമെന്നും പ്രസ്താവനയിൽ പറയുന്നു. കാൻസർ സംബന്ധിച്ച് അവബോധം പകരുന്നതിനും ഊഹാപോഹങ്ങൾ ദൂരീകരിക്കുന്നതിനും വേണ്ടിയാണ് രോ​ഗസ്ഥിരീകരണം പങ്കുവെക്കാൻ ചാൾസ് രാജാവ് തീരുമാനിച്ചതെന്നും വ്യക്തമാക്കുന്നുണ്ട്.

https://x.com/RoyalFamily/status/1754565735655887066?s=20

 

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.