പത്താം ക്ലാസ് കഴിഞ്ഞ വനിതകൾക്ക് അഗ്നിവീർ അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 22

പത്താം ക്ലാസ് കഴിഞ്ഞ വനിതകൾക്ക് അഗ്നിവീർ  അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി മാർച്ച് 22

പത്താം ക്ലാസ് കഴിഞ്ഞ വനിതകൾക്ക് ഇന്ത്യന്‍ ആര്‍മിയില്‍ അഗ്‌നിവീറാവാന്‍ അവസരം. ‘വിമെന്‍ മിലിറ്ററി പോലീസി’ലെ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്കുള്ള ഒഴിവുകളിലേക്കാണ് അവസരങ്ങൾ ഉള്ളത് . ഓണ്‍ലൈനായുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത എഴുത്തുപരീക്ഷയും അതിനുശേഷം ശാരീരിക ക്ഷമത അളക്കുന്നതിനു വേണ്ടിയുള്ള റിക്രൂട്ട്മെന്റ് റാലിയും നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്. അടുത്ത ഏപ്രില്‍ 22 മുതലായിരിക്കും ഓണ്‍ലൈന്‍ പരീക്ഷ തുടങ്ങുന്നത്. വരുന്ന മാർച്ച് 22 ആണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തിയതി.

പത്താംക്ലാസ് വിജയമാണ് ഏറ്റവും കുറഞ്ഞ യോഗ്യത പഠിച്ച ഓരോ വിഷയത്തിനും 33 ശതമാനം മാര്‍ക്കും മൊത്തത്തിൽ എടുത്താൽ 45 ശതമാനം മാർക്കും വേണം. ഇനി ഗ്രേഡിങ് സിസ്റ്റത്തിലാണെങ്കിൽ മാർക്കിൽ കണക്കാക്കുമ്പോൾ തത്തുല്യമായ ഗ്രേഡ് നേടിയിരിക്കണം. ഡ്രൈവിംഗ് അറിയുന്നവർക്ക് മുൻഗണനയുണ്ട് അപേക്ഷകര്‍ അവിവാഹിതരായിരിക്കണം എന്ന നിബന്ധനയുണ്ടെങ്കിലും കുട്ടികളില്ലാത്ത വിധവകള്‍ക്കും വിവാഹമോചിതകള്‍ക്കും അപേക്ഷിക്കാം. 2003 ഒക്ടോബര്‍ ഒന്നിനും 2007 ഏപ്രില്‍ ഒന്നിനുമിടയില്‍ ജനിച്ചവർക്ക് ആണ്, ഈ രണ്ട് തീയതിയും ഉൾപ്പെടെ , അപേക്ഷ അയക്കാൻ യോഗ്യതയുള്ളത് അതെ സമയം സര്‍വ്വീസിലിരിക്കെ മരണപ്പെട്ട സൈനികരുടെ വിധവകള്‍ക്ക് 30 വയസ്സുവരെ ഇളവ് ലഭിക്കും. 162 സെന്റീമീറ്റർ ആണ് മിനിമം ഉയരം വേണ്ടതെങ്കിലും മരണപ്പെട്ട സൈനികരുടെ വിധവകൾക്ക് രണ്ട് സെന്റീമീറ്റർ ഇളവ് ലഭിക്കും.

അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https: //www.joinindianarmy.nic.in/Authentication.aspx എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. കേരളത്തിലെയും മാഹിയിലെയും അപേക്ഷകർ ബാംഗ്ലൂർ സോണൽ ഓഫീസിലാണ് ഉൾപ്പെടുന്നത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.