രാജീവ് ഗാന്ധി വധക്കേസ്‌ പ്രതി ശാന്തൻ ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കവേ ആശുപത്രിയിൽ വച്ച് മരിച്ചു

രാജീവ് ഗാന്ധി വധക്കേസ്‌  പ്രതി ശാന്തൻ ജന്മനാട്ടിലേക്ക് മടങ്ങാനിരിക്കവേ ആശുപത്രിയിൽ  വച്ച് മരിച്ചു

രാജീവ് ഗാന്ധി വധക്കേസിൽ ജയിൽ മോചിതനായ പ്രതികളിലൊരാളായ ശാന്തൻ എന്ന ടി സുതേന്ദ്രരാജ ചെന്നൈയിലെ രാജീവ് ഗാന്ധി സർക്കാർ ജനറൽ ആശുപത്രിയിൽ വച്ച് മരണപെട്ടു. കഴിഞ്ഞയാഴ്ചയാണ് , കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിനേഴ്‌സ് റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്ആർആർഒ) ശ്രീലങ്കയിലേക്ക് അടിയന്തരമായി പോകുവാൻ ശാന്തന് യാത്രാ രേഖകൾ നൽകിയത്. തിരുച്ചി സെൻട്രൽ ജയിലിലെ പ്രത്യേക ക്യാമ്പിൽ കഴിയുന്ന ശാന്തനെ നാടുകടത്തുന്നതിനായി ഉദ്യോഗസ്ഥരോടൊപ്പം രാജ്യാന്തരവിമാനത്താവളത്തിലേക്ക് കൊണ്ടുപോകാനായിരുന്നു പദ്ധതി ഉണ്ടായിരുന്നത് . എന്നാൽ ശാന്തൻ്റെ അഭ്യർത്ഥനയെത്തുടർന്ന്, ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷൻ അദ്ദേഹത്തിന് ഒരു താൽക്കാലിക യാത്രാരേഖ നൽകിയിരുന്നു, തുടർന്നാണ് FRRO അദ്ദേഹത്തിന് പുറപ്പെടുന്നതിന് എക്സിറ്റ് പെർമിറ്റ് അനുവദിച്ചത്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.