ഫിനാൻഷ്യൽ സക്സസ് ചാമ്പ്യൻ പുരസ്ക്കാരം വി പി നന്ദകുമാറിന്

ഫിനാൻഷ്യൽ സക്സസ് ചാമ്പ്യൻ  പുരസ്ക്കാരം വി പി നന്ദകുമാറിന്

ധനകാര്യ ബിസിനസ്സ് രംഗത്തെ സംരംഭകത്വ മികവിനുള്ള ബി എഫ് എസ് ഐസി എക്സോയുടെ ഫിനാൻഷ്യൽ സക്‌സസ് ചമ്പയാണ് പുരസ്‌കാരം മണപ്പുറം ഫിനാൻസ് എം ഡി യും സി ഇ ഒ യുമായ വി പി നന്ദകുമാറിന് ലഭിച്ചു. ധനകാര്യവ്യവസായരംഗത്ത് നടപ്പിലാക്കിയ നൂതനാശങ്ങൾ , സംഭാവനകൾ, നേതൃപരമായ പങ്ക് എന്നിവയ്ക്കുള്ള അംഗീകാരമായാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഈ അംഗീകാരത്തിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും വി പി നന്ദകുമാർ പറഞ്ഞു. മണപ്പുറം ഫിനാൻസ് കുടുംബത്തിന്റെ കഠിനാധ്വാനത്തിനും കൂട്ടായ പരിശ്രമത്തിനും ഉപയോകതാക്കൾ തങ്ങളിലർപ്പിച്ച വിശ്വാസത്തിനും പിന്തുണയ്ക്കുമായി ലഭിച്ച അംഗീകാരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എലൈറ്റ്സ് മേധാവി ഡോ. രവി ഗുപ്‌ത, കേന്ദ്രസർക്കാരിന്റെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് ഐ ടി സർവ്വീസസ് സുംനേശ് ജോഷി എന്നിവരാണ് പുരസ്‍കാരം സമ്മാനിച്ചത്. ഡോ. രവി ഗുപ്‌തയുടെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര ബിസിനസ്സ്, മാധ്യമ,ഗവേഷണസ്ഥാപനമാണ് എലൈറ്റ്സ്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.