മൂന്നാറിൽ ഓട്ടോറിക്ഷ തകർത്ത് കാട്ടാന; ഡ്രൈവറെ എറിഞ്ഞുകൊന്നു

മൂന്നാറിൽ ഓട്ടോറിക്ഷ തകർത്ത് കാട്ടാന; ഡ്രൈവറെ എറിഞ്ഞുകൊന്നു

മൂന്നാറിൽ വീണ്ടും കാട്ടാന ആക്രമണം. ആക്രമണത്തിൽ ഒരാൾ മരിച്ചു. കന്നിമല എസ്റ്റേറ്റിൽ ടോപ് ഡിവിഷനിൽ സുരേഷ് കുമാർ (മണി ) ആണ് മരിച്ചത്. യാത്രക്കാരുമായി പോയ ഓട്ടോറിക്ഷ കുത്തിമറിച്ചിട്ട ആന ഡ്രൈവർ സുരേഷ് കുമാറിനെ തുമ്പിക്കൈയിൽ ചുഴറ്റിയെറിയുകയായിരുന്നു. രണ്ട് പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. കന്നിമലയിൽ കാട്ടാന ആക്രമണത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. കെഡിഎച്ച് വില്ലേജ് പരിധിയിലാണ് ഹര്‍ത്താൽ. കോൺഗ്രസ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. മൂന്നാറിലും കാട്ടാന ആക്രമണത്തിൽ ആളുകൾ കൊല്ലപ്പെടുന്നത് തുടർക്കഥയാവുകയാണ്. ജനുവരി 23ന് ഗുണ്ടുമലയിലും ഒരാൾ കാട്ടാന ആക്രമണത്തിൽ കൊലപ്പെട്ടിരുന്നു. കാട്ടാന ആക്രമണത്തിന് പിന്നാലെ തന്നെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മൂന്നാറിലെ ആശുപത്രിയിൽ ആളുകൾ ഇന്നലെ രാത്രിയിൽ പ്രതിഷേധിച്ചിരുന്നു. പോലീസ് എത്തിയാണ് പ്രതിഷേധക്കാരെ നിയന്ത്രിച്ചത്.കന്നിമലയില്‍ കാട്ടാന ആക്രമണത്തില്‍ ഓട്ടോ ഡ്രൈവർ കൊല്ലപ്പെട്ടു.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.