ഗഗൻയാൻ ദൗത്യസംഘത്തിൻറെ പേരുകൾ പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

ഗഗൻയാൻ  ദൗത്യസംഘത്തിൻറെ  പേരുകൾ  പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിക്കും

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്ന ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന സംഘത്തിന്റെ പേരുകൾ ഇന്ന് പുറത്തുവിടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയാകും രാജ്യത്തിന്റെ അഭിമാനപദ്ധതിയുടെ ഭാഗമാകുന്നവരുടെ പേരുകൾ പ്രഖ്യാപിക്കുക. ദൗത്യ സംഘത്തിൽ മലയാളി കൂടിയുണ്ട്. ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായരാണ് കമാൻഡർ എന്നാണ് സൂചന. നാല് പേരാണ് ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശത്തേക്ക് പോകുന്നത്. നാല് പേരും വ്യോമസേന പൈലറ്റുമാരാണ്.പ്രശാന്ത് നായർക്ക് പുറമേ അങ്കത് പ്രതാപ്, അജിത് കൃഷ്ണൻ, ചൗഹാൻ എന്നിവരുടെ പേരുകളും ദൗത്യ സംഘത്തിന്റെ പട്ടികയിൽ ഉണ്ട്. തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്ററിൽ വച്ചായിരിക്കും പ്രധാനമന്ത്രി ദൗത്യ സംഘത്തിന്റെ പേരുകൾ വെളിപ്പെടുത്തുക. ഇവർക്ക് ആസ്ട്രനോട്ട് വിംഗ്‌സ് പട്ടവും പ്രധാനമന്ത്രി കൈമാറും. ഗഗൻയാൻ പദ്ധതിയുടെ ഭാഗമായ സംഘം റഷ്യയിൽ നിന്നും പരിശീലനം നേടിയിരുന്നു. 2020 ൽ ആയിരുന്നു ഗഗൻയാൻ ദൗത്യസംഘത്തെ തിരഞ്ഞെടുത്തത്. തുടർന്ന് ഇവരെ റഷ്യയിലേക്ക് അയച്ച് പരിശീലനം നൽകുകയായിരുന്നു. ഇതിനിടെ ഉണ്ടായ കൊറോണയും ഇതേ തുടർന്നുണ്ടായ നിയന്ത്രണങ്ങളുമെല്ലാം പരിശീലനത്തെ ബാധിച്ചിരുന്നു. അടുത്ത വർഷമാണ് ഗഗൻയാൻ ദൗത്യം ഭാരതം നടപ്പാക്കുന്നത്.

Photo Courtesy: Google/ images are subject to copyright        

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.