സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു

സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ  ഫാലി എസ്.നരിമാൻ  അന്തരിച്ചു

സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ ഫാലി എസ്.നരിമാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം. തൊണ്ണൂറ്റിയഞ്ച് വയസ്സായിരുന്നു. ഇന്ത്യൻ നീതിന്യായ രംഗത്തെ അതികായനാണ് വിടവാങ്ങിയത്. 1991ൽ രാജ്യം പത്മഭൂഷണും 2007ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 1929 ജനുവരി 10 ന് റംഗൂണില്‍ ഇന്ത്യയില്‍ നിന്നുള്ള പാഴ്സി ദമ്പതികളുടെ മകനായി ജനിച്ച അദ്ദേഹം സിംലയിലെ ബിഷപ് കോട്ടണ്‍ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. തുടർന്ന് മുംബൈയിലെ സെന്റ് സേവ്യേഴ്സ് കോളേജില്‍ നിന്നും ധനതത്വശാസ്ത്രവും ചരിത്രവുമുള്‍പ്പെട്ട വിഷയത്തില്‍ ബിരുദം നേടി.
മുംബൈയിലെ ഗവണ്മെന്റ് ലോ കോളേജില്‍ നിന്നായിരുന്നു നിയമ ബിരുദം നേടിയത്. ബോംബെ ഹൈക്കോടതിയിലായിരുന്നു അദ്ദേഹം പ്രാക്ടീസ് തുടങ്ങിയ അദ്ദേഹം ഒട്ടേറെ പ്രമുഖ കേസുകളില്‍ വാദിച്ചിട്ടുണ്ട്. ബിഫോർ മെമ്മറി ഫേഡ്സ് അദ്ദേഹത്തിന്റെ ആത്മകഥയാണ്. 1991-ൽ പത്മഭൂഷണും 2007-ൽ പത്മവിഭൂഷണും നൽകി രാജ്യം ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

                       

Photo Courtesy: Google/ images are subject to copyright

 

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.