കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം; ഭർത്താവ് കസ്റ്റഡിയിൽ
കളമശ്ശേരിയിൽ യുവതിയെ നടുറോഡിൽ കഴുത്തറുത്ത് കൊല്ലാൻ ശ്രമം. ഗുരുതരമായി പരിക്കേറ്റ നീനുവിനെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആർഷലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ ഒൻപതുമണിയോടെ സ്കൂട്ടറിലെത്തിയ ആർഷൽ കളമശേരി എകെജി റോഡിൽവച്ച് നീനുവിനെ ആക്രമിക്കുകയായിരുന്നു. യുവതിയുടെ പരിക്ക് ഗുരുതരമാണെന്നാണ് വിവരം. കുടുംബപ്രശ്നങ്ങളെ തുടർന്നുള്ള തർക്കമാണ് കൊലപാതകശ്രമത്തിലേക്ക് നയിച്ചതെന്നാണ് വിവരം.ആറ് വർഷം മുൻപായിരുന്നു ഇരുവരുടെയും വിവാഹം. കഴിഞ്ഞ ഒരുവർഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്.
Photo Courtesy: Google/ images are subject to copyright