നിറങ്ങളുടെ ആഘോഷമായ ഹോളി ഇന്ന്

നിറങ്ങളുടെ ആഘോഷമായ ഹോളി ഇന്ന്

നിറങ്ങളുടെ ആഘോഷമായ ഹോളി ഇന്ന്. ഹോളികാ ദഹൻ ചടങ്ങോടെ ആഘോഷത്തിനു തുടക്കമായി. തിന്മയ്‌ക്ക് മേലുള്ള നന്മയുടെ വിജയത്തെ സൂചിപ്പിക്കുന്നതാണ് ഹോളികാ ദഹൻ. പ്രായഭേദമെന്യേ എല്ലാവരും വർണ്ണങ്ങളിൽ മുങ്ങും. നിറങ്ങളുടെ ഉത്സവം എന്നും വസന്തോത്സവം എന്നും ഹോളിയെ വിശേഷിപ്പിക്കാറുണ്ട്. പ്രധാനമായും ഹോളി ഉത്തരേന്ത്യയുടെ ആഘോഷമാണ്. ഇപ്പോള്‍ ദക്ഷിണേന്ത്യയിലും ഹോളി ആഘോഷിക്കുന്നുണ്ട്. ഗുജറാത്ത്, മഹാരാഷ്‌ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളാണ് ഹോളി ആഘോഷത്തിന് മുൻപന്തിയില്‍ നില്‍ക്കുന്നത്. ജാതി മതഭേദമന്യേ ജനങ്ങള്‍ ഹോളി ആഘോഷങ്ങളില്‍ പങ്കുചേരുന്നു. പരസ്പരം നിറം പുരട്ടുമ്പോള്‍ ശത്രുതയില്ലാതെയാകുമെന്നാണ് വിശ്വാസം. ലോകത്തിന്റെ എല്ലാ കോണുകളിലും നിന്നുള്ളവർ വസിക്കുന്ന മുംബൈ നഗരത്തില്‍ ജാതിഭേദമന്യേ ഹോളി ആഘോഷിക്കുക പതിവാണ്. പരസ്പരം നിറങ്ങള്‍ ചാർത്തി, പാട്ടും നൃത്തവുമായാണ് ഹോളി ആഘോഷിക്കുന്നത്. ഫാല്‍ഗുന മാസത്തിലെ പൗർണ്ണമി ദിനത്തിലാണ് ഹോളി. പൂർണചന്ദ്രൻ ഉദിക്കുന്ന രാത്രിയില്‍ ഹോളി ആഘോഷം തുടങ്ങുന്നു. പിറ്റേന്നാണ് യഥാർഥ ഹോളി ദിവസം. ഇന്ത്യയുടെ പല ഭാഗത്തും പല ആചാരങ്ങളാണ് ഹോളിയുമായി ബന്ധപ്പെട്ടുള്ളത്. നേപ്പാളിലാണ് ഈ ആഘോഷം ആദ്യമായി തുടങ്ങിയതെങ്കിലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, വിശേഷിച്ചും ഉത്തരേന്ത്യയില്‍ ഹോളി ഉത്സവം തന്നെയാണ്. കേരളത്തില്‍ ഫോർട്ട് കൊച്ചിയിലും മട്ടാഞ്ചേരിയിലുമുള്ള ഗുജറാത്തി സമൂഹമാണ് ഹോളി അങ്ങേയറ്റം ആഘോഷിക്കുന്നത്. ഇപ്പോള്‍ ക്യാംപസുകളും ഹോളിയെ നെഞ്ചേറ്റുന്നു. തിന്മയ്‌ക്കെതിരായുള്ള നന്മയുടെ വിജയമായും വസന്തകാലത്തിന്റെ വരവായും ഹോളി ആഘോഷിക്കുന്നു.
Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.