തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ  പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ

ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൂടേകാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും കേരളത്തിലേക്ക്. എൻഡിഎ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് വേണ്ടിയാണ് അദ്ദേഹം വീണ്ടും കേരളത്തിൽ എത്തുന്നത്. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരും. തിരുവനന്തപുരം, തൃശൂർ, കോഴിക്കോട് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളുടെ പ്രചാരണ പരിപാടിയിൽ ആകും പ്രധാനമന്ത്രി പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ കേരള സന്ദർശനത്തിന്റെ തിയതികൾ സംബന്ധിച്ചകാര്യങ്ങളിൽ തീരുമാനം ആയിട്ടില്ല. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ അദ്ദേഹം കേരളത്തിൽ എത്തുമെന്നാണ് സൂചന. അദ്ദേഹത്തിനൊപ്പം പ്രചാരണത്തിന് കൊഴുപ്പ് കൂട്ടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും സംസ്ഥാനത്ത് എത്തും. ഇക്കഴിഞ്ഞ 19 ന് പ്രധാനമന്ത്രി പാലക്കാട് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മറ്റ് മണ്ഡലങ്ങളിലും പ്രചാരണത്തിനായി എത്തുന്നത്. തൃശൂർ, എറണാകുളം, തിരുവനന്തപുരം, പത്തനംതിട്ട, എന്നിവിടങ്ങളിലും അദ്ദേഹം എത്തിയിരുന്നു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.