മലപ്പുറത്ത് അഞ്ച് വയസ്സുകാരി മരിച്ച സംഭവം; പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി

മലപ്പുറത്ത് അഞ്ച് വയസ്സുകാരി മരിച്ച സംഭവം; പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയെന്ന് പരാതി

കാളികാവ് ഉദരപൊയിലിൽ രണ്ടര വയസ്സുകാരി മരിച്ച സംഭവത്തില്‍ ദുരൂഹതയാരോപിച്ച് അമ്മയുടെ ബന്ധുക്കള്‍. കുഞ്ഞിനെ അച്ഛൻ ഫാരിസ് മർദ്ദിച്ചു കൊലപ്പെടുത്തിയെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
ഇന്നലെയാണ് ഫാരിസിന്‍റെ മകൾ ഷഹബത്ത് മരിച്ചത്. ഭക്ഷണം തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞായിരുന്നു കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. കുഞ്ഞിൻറെ ദേഹത്ത് കരുവാളിച്ച പാടുകളുണ്ട്. കഴിഞ്ഞദിവസം വൈകിട്ട് 4 ന് വണ്ടൂരിലെ നിംസ് ആശുപത്രിയിലാണ് കുഞ്ഞിനെ എത്തിച്ചത്. ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്നാണ് ഡോക്ടര്‍മാരോട് പറഞ്ഞത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛൻ മുഹമ്മദ് ഫാരിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നിലവില്‍ ഫായിസിനെതിരെ പരാതി കിട്ടിയിട്ടില്ലെന്നും നിലവില്‍ അസ്വഭാവിക മരണത്തിന് മാത്രമാണ് കേസെടുത്തിരിക്കുന്നതെന്നും കാളികാവ് പൊലീസ് പറഞ്ഞു.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.