സംസ്ഥാനത്ത് വൻ ലഹരിവേട്ട
കൊച്ചിയിലും കോഴിക്കോടും വന്‍ ലഹരിവേട്ട. കൊച്ചി എളമക്കരയില്‍ ഇന്നലെ രാത്രി ഹോട്ടലില്‍ നിന്ന് 57 ഗ്രാം എം.ഡി.എം.എയുമായി തൃശൂര്‍ സ്വദേശികളായ ശ്രുതിയും മുഹമ്മദ് റോഷനും പിടിയിലായി. ഹോട്ടലില്‍ മുറിയെടുത്ത് എം.ഡി.എം.എ പായ്ക്ക് ചെയ്യുന്നതിനിടെയാണ് അറസ്റ്റ്. കോഴിക്കോട് ഇന്ന് മൂന്നു പേരാണ് പിടിയിലായത്. ഫറോക്കില്‍ 149 ഗ്രാം എം.ഡി.എം.എ ആണ് പിടിച്ചെടുത്തത്. ഷാറൂഖ് ഖാന് (24), മുഹമ്മദ് ത്വയ്യിബ് (24), മുഹമ്മദ് ഷഹില്‍ (25) എന്നിവരാണ് പിടിയിലായത്.
Photo Courtesy: Google/ images are subject to copyright