സിദ്ധാർഥിന്റെ മരണം; എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ് ഹാൻ കീഴടങ്ങി

സിദ്ധാർഥിന്റെ മരണം; എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ് ഹാൻ കീഴടങ്ങി

പൂക്കോട് വെറ്റിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥിനെ ആൾക്കൂട്ട വിചാരണ നടത്തി മർദ്ധിക്കുകയും ഗൂഢാലോചനയുടെ ഭാഗമാവുകയും ചെയ്ത പ്രധാന പ്രതി എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇസ് ഹാൻ പൊലീസിന് മുന്നിൽ കീഴടങ്ങി. വയനാട് ഡി വൈ എസ് പി ഓഫീസിലാണ് ഇയാൾ കീഴടങ്ങിയത്. ഇപ്പോൾ കീഴടങ്ങിയ അമൽ ഇസ്ഹാൻ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും നേരത്തെ കീഴടങ്ങിയ കെ അരുൺ എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റുമാണ്. ഇരുവരും കൃത്യത്തിൽ നേരിട്ട് പങ്കെടുക്കുകയും ​ഗൂഢാലോചന നടത്തുകയും ചെയ്തെന്നുമാണ് പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം. ആൾക്കൂട്ട വിചാരണയ്ക്ക് നേതൃത്വം നൽകിയതും പ്രദേശ വാസികളായ ഇവരാണ് എന്നാണ് നിലവിൽ കരുതപ്പെടുന്നത്. കൂടുതൽ വിവരങ്ങൾക്കായി ഇവരെ ചോദ്യം ചെയ്ത് വരികയാണ്. പ്രതികൾക്ക് വേണ്ടി വിവിധ ജില്ലകളിലായി 20 അം​ഗ സംഘം അന്വേഷണം ശക്തിപ്പെടുത്തി പശ്ചാത്തലത്തിലാണ് പ്രതികൾ കീഴടങ്ങിയത്. പ്രതികൾക്ക് വേണ്ടി ലുക്ക് ഔട്ട് നോട്ടീസും പോലീസ് പുറത്തിറക്കിയിരുന്നു സിദ്ധാർത്ഥിന്റെ മരണത്തിൽ അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിർദേശത്തെതുടർന്നാണ് പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.