സംസ്ഥാന സർക്കാരിന് തിരിച്ചടി; ഗവർണർ അയച്ച മൂന്ന് ബില്ലുകൾ തടഞ്ഞുവച്ച് രാഷ്ട്രപതി
രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചവയിൽ മൂന്നു ബില്ലുകളുടെ അനുമതി തടഞ്ഞുവച്ചിരിക്കുകയാണെന്ന് രാജ്ഭവൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഗവർണറെ സർവകലാശാലകളിലെ ചാൻസലർ പദവിയിൽനിന്ന് ഒഴിവാക്കുന്ന കേരള യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ (ഭേദഗതി 2) 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2022, യൂണിവേഴ്സിറ്റി നിയമങ്ങൾ ഭേദഗതി ബിൽ 2021 എന്നിവയ്ക്കാണ് രാഷ്‌ട്രപതി അനുമതി നിഷേധിച്ചത്. ഏഴു ബില്ലുകളാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയച്ചത്. ഇതിൽ ലോകായുക്ത ബില്ലിനു മാത്രമാണ് അനുമതി ലഭിച്ചത്. മൂന്നു ബില്ലുകളിൽ തീരുമാനം എടുത്തിട്ടില്ല. ഇതോടെ സർവ്വകലാശാലകളുടെ നിയന്ത്രണത്തിൽനിന്നു ഗവർണറെ ഒഴിവാക്കാനുള്ള നീക്കങ്ങൾക്കു കനത്ത തിരിച്ചടിയായിരിക്കുകയാണ്.
Photo Courtesy: Google/ images are subject to copyright

