സിദ്ധാർഥിന്റെ മരണം: ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ഒരാഴ്ച സസ്പെൻഷൻ

സിദ്ധാർഥിന്റെ മരണം: ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവൻ  വിദ്യാർത്ഥികൾക്കും ഒരാഴ്ച സസ്പെൻഷൻ

പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർഥിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും ഒരാഴ്‌ച്ചത്തേക്ക് സസ്‌പെൻഡ് ചെയ്തു. സിദ്ധാർഥിന് മർദ്ദനമേൽക്കുമ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന മുഴുവൻ പേരെയുമാണ് സസ്‌പെൻഡ് ചെയ്തത്. ഒന്നാം വർഷ വിദ്യാർത്ഥികളും സസ്‌പെൻഡ് ചെയ്യപ്പെട്ടവരിൽ ഉൾപ്പെടും. സിദ്ധാര്‍ഥനെതിരായ അതിക്രമത്തില്‍ ഇതേ ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ നേരത്തേ കോളജില്‍നിന്നും പുറത്താക്കിയിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകണമെന്നു സിദ്ധാര്‍ഥന്‍ ആവശ്യപ്പെട്ടിട്ടും കേള്‍ക്കാതിരുന്ന 2 പേരെ ഹോസ്റ്റലില്‍ നിന്നും പുറത്താക്കി. ക്യാംപസിലേക്കു തിരിച്ചെത്താന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെടുകയും പ്രധാന പ്രതികളുടെ നിര്‍ദേശമനുസരിച്ചു സിദ്ധാർഥനെ മർദിക്കാൻ കൂട്ടുനിൽക്കുകയും ചെയ്‌ത 10 വിദ്യാർത്ഥികളെയും പുറത്താക്കിയിട്ടുണ്ട്.

Photo Courtesy: Google/ images are subject to copyright        

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.