സിസ തോമസിന് എതിരായ ഹർജ്ജി വാദം കേൾക്കാതെ തള്ളി സുപ്രീംകോടതി; സർക്കാരിന് തിരിച്ചടി
കേരള സാങ്കേതിക സർവ്വകലാശാല (കെടിയു) വൈസ് ചാൻസലർ (വിസി) നിയമനത്തിൽ സംസ്ഥാന സർക്കാരിനു തിരിച്ചടി.കേസില്‍ വിശദമായ വാദം പോലും കേള്‍ക്കാതെയാണ് മുൻ വിസി ഡോ.സിസ തോമസിന് എതിരായ സർക്കാരിന്റെ ഹർജ്ജി സുപ്രീം കോടതി തള്ളി. ഗവർണറും സർക്കാരും തമ്മിലുള്ള പ്രശ്നത്തിൽ വ്യക്തികളായ ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. സിസ തോമസിനെതിരായ നടപടി ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധു ആക്കിയതിനെത്തുടർന്ന് യൂണിവേഴ്സിറ്റി–യുജിസി ചട്ടങ്ങൾ പ്രകാരം സിസ തോമസിനെ താൽക്കാലിക വിസി ആയി ഗവർണർ നിയമിച്ചത്.
Photo Courtesy: Google/ images are subject to copyright