കേജ്രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
മദ്യനയഅഴിമതിക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതിനാൽ കെജരിവാളിനെ ഇന്ന് റൗസ് അവന്യു കോടതിയിൽ ഹാജരാക്കും. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ബി.ആര്.എസ് നേതാവ് കെ കവിതയുടെ ജാമ്യാ പേക്ഷയും ഇന്ന് റൗസ് അവന്യൂ കോടതി പരിഗണിക്കും. ഇഡി കോടതിയിൽ കേജ്രിവാളിന്റെ കസ്റ്റഡി കാലാവധി നീട്ടിച്ചോദിച്ചേക്കും. കെജ്രിവാൾ ചോദ്യം ചെയ്യലിനോട് സഹകരിക്കാത്തതിനാൽ നാല് ദിവസം കൂടി കസ്റ്റഡിയിൽ വേണമെന്ന ആവശ്യം ഇഡി ഉന്നയിക്കാനാണ് സാധ്യത. അറസ്റ്റും കസ്റ്റഡിയും നിയമവിരുദ്ധം എന്ന മുൻവാദത്തിൽ ഊന്നിയാകും കേജ്രിവാളിന്റെ വാദം. ഏപ്രിൽ 9 വരെയാണ് കവിതയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്. ഇതിനിടെ കൈലാഷ് ഗെലോട്ട് അടക്കമുള്ള എഎപി നേതാക്കളെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും.
Photo Courtesy: Google/ images are subject to copyright