മുഖചർമ്മം തിളക്കമുള്ളതാക്കാനുതകുന്ന ചില സ്ക്രബുകൾ

മുഖചർമ്മം തിളക്കമുള്ളതാക്കാനുതകുന്ന ചില സ്ക്രബുകൾ

സൗന്ദര്യ സംരക്ഷണത്തിൽ ഏറെ പ്രധാന്യമർഹിക്കുന്ന ഒന്നാണ് ചർമ്മസംരക്ഷണം. ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കംചെയ്യുന്നതാണ് ചർമ്മസംരക്ഷണത്തിലെ  പ്രധാനകാര്യം.  ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യുന്നതിന്   സ്ക്രബുകൾ ഉത്തമമാണ്. വീട്ടിൽ തന്നെ തയ്യാറാക്കാൻ പറ്റുന്നതും പാർശ്വഫലങ്ങൾ ഇല്ലാത്തതുമായ ചില സ്ക്രബുകൾ പരിചയപ്പെടാം.

അരിപ്പൊടി

നല്ലൊരു എക്സ്ഫോളിയേറ്ററാണ് അരിപ്പൊടി. സൺടാൻ മാറ്റുക മാത്രമല്ല മുഖക്കുരു, ചർമ്മത്തിലെ പാടുകൾ, എന്നിവ ഇല്ലാത്തതാക്കാനും ചർമ്മത്തിലെ അഴുക്കുകൾ നീക്കം ചെയ്യാനും   അരിപ്പൊടിയ്ക്ക് സാധിക്കും. വളരെ എളുപ്പത്തിൽ ലഭ്യമായത് കൊണ്ട് തന്നെ ഇതൊരു മികച്ച പരിഹാരമാർ​ഗ്ഗമാണ്.

കറ്റാർവാഴ

ചർമ്മ സംരക്ഷണ ഉത്പ്പന്നങ്ങളിലെയും പ്രധാനഘടകമാണ്  കറ്റാർവാഴ. മുഖക്കുരു, മുഖത്തെ പാടുകൾ, നിറവ്യത്യാസം എന്നിവയെല്ലാം മറ്റാൻ എളുപ്പത്തിൽ സഹായിക്കുന്നതാണ് കറ്റാർവാഴയുടെ ജെൽ. വൈറ്റമിനുകളാലും  ആന്റി  ഓക്സിഡന്റുകളാലും  സമ്പുഷ്ടമാണ് കറ്റാർവാഴ. ചർമ്മത്തെ നന്നായി മോയ്ചറൈസ് ചെയ്യാൻ കറ്റാർവാഴയ്ക്ക് കഴിയാറുണ്ട്.

ബീറ്റ്‌റൂട്ട്

ചർമ്മത്തിന് പിങ്കിഷ് നിറം കിട്ടാൻ കൊറിയക്കാർ  പൊതുവെ ഉപയോഗിക്കുന്ന പ്രകൃതിദത്ത മാർഗ്ഗങ്ങളിലൊന്നാണിത്. ചർമ്മത്തിലെ കറുത്ത പാടുകളും അതുപോലെ ബ്ലാക്ക് ഹെഡ്സ് പോലെയുള്ള പ്രശ്നങ്ങളും ഇല്ലാതാക്കാൻ ബീറ്റ്റൂട്ട് നല്ലതാണ് . മുഖത്തിന് തിളക്കം കൂട്ടാനും നിറവ്യത്യാസം ഇല്ലാതാക്കാനും ബീറ്റ്റൂട്ടിന് കഴിയും. മാത്രമല്ല  ഇതിലെ അയണിൻ്റെ അംശം ചർമ്മത്തെ  ശുദ്ധീകരിക്കാനും നിറം വർദ്ധിപ്പിക്കാനും  ഏറെ നല്ലതാണ്.

കാപ്പിപ്പൊടി

കാപ്പിപ്പൊടിയിൽ അടങ്ങിയിരിക്കുന്ന പല ഘടകങ്ങളും ചർമ്മപ്രശ്നങ്ങൾ എളുപ്പത്തിൽ ഇല്ലാതാക്കാൻ സഹായിക്കും. മികച്ചൊരു എക്സ്ഫോളിയേറ്റാണ് കാപ്പിപ്പൊടി. ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും ചർമ്മത്തെ പുനരുജ്ജീപ്പിക്കാനും കാപ്പിപ്പൊടി നല്ലതാണ്. നല്ലൊരു ആന്റി  ഓക്സിഡന്റു കൂടിയാണിത്. പാടുകളും മുഖക്കുരുവുമൊക്കെ മാറ്റാനും  ചർമ്മം മൃദുവാക്കാനും കാപ്പിപൊടി വളരെ നല്ലതാണ്.

വെളിച്ചെണ്ണ

ചർമ്മത്തിലെ അണുബാധ തടയാൻ ഏറെ നല്ലതാണ് വെളിച്ചെണ്ണ. വീക്കം കുറച്ച് ഫ്രീ റാഡിക്കലുകളുടെ കേടുപാടുകൾ തടയാനും വെളിച്ചെണ്ണയ്ക്ക് സാധിക്കും. ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഇഫക്റ്റുകൾ നൽകുന്നതിന് വെളിച്ചെണ്ണ ഫലപ്രദമാണെന്ന് പഠനങ്ങളിൽ തെളിയിച്ചിട്ടുണ്ട്. അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് ചർമ്മത്തെ വീണ്ടെടുക്കാനും വെളിച്ചെണ്ണ ഏറെ നല്ലതാണ്.

 സ്‌ക്രബുകൾ

i . ഒരു ടേബിൾ സ്പൂൺ അരിപൊടി, ഒരു നുള്ള് മഞ്ഞൾ, ആവശ്യത്തിന് തൈരും ഉപയോഗിച്ച് നല്ലൊരു പായ്ക്ക് തയാറാക്കുക. ഇനി ഈ പായ്ക്ക് മുഖത്തും കഴുത്തിലുമൊക്കെ തേച്ച് പിടിപ്പിക്കുക. ഉണങ്ങിയ ശേഷം ഇത് കഴുകി വ്യത്തിയാക്കാവുന്നതാണ്.

ii. കറ്റാർവാഴയുടെ ജെല്ലും ബീറ്റ്റൂട്ട് നീരും 1 ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഒരു ഒട്ടിപ്പിടിക്കുന്നതുപോലുള്ളഘടനയായിരിക്കും ഈ പായ്ക്കിന്. 20 മിനിറ്റ് കഴിഞ്ഞ നനഞ്ഞ തുണി ഉപയോ​ഗിച്ച് തുടച്ച് എടുക്കാവുന്നതാണ്.

iii . ഒരു  ടീസ്പൂൺ കാപ്പിപൊടി, ഒരു  ടീ സ്പൂൺ പഞ്ചസാര, ഒരു ടീ സ്പൂൺ കറ്റാർവാഴ, കുറച്ചുവെളിച്ചെണ്ണ എന്നിവയെല്ലാം ചേർത്ത് നന്നായി യോജിപ്പിക്കുക. അതിന് ശേഷം മുഖം നന്നായി കഴുകി വ്യത്തിയാക്കുക. ഇനി സ്ക്രബ് മുഖത്തിടാം. ഇനി ഒരു 20 മിനിറ്റിന് ശേഷം മുഖം കഴുകി വ്യത്തിയാക്കാം.

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.