ഹിമാചൽ പ്രദേശിൽ ഭൂകമ്പം; 5.3 തീവ്രത രേഖപ്പെടുത്തി

ഹിമാചൽ പ്രദേശിൽ ഭൂകമ്പം;  5.3 തീവ്രത രേഖപ്പെടുത്തി

ഹിമാചൽ പ്രദേശിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം. ഇന്ന് (ഏപ്രിൽ 4, വ്യാഴം) രാത്രി 9.30ഓടെയാണ് ഹിമാചലിലെ ചമ്പ മേഖലയിൽ ഭൂകമ്പം അനുഭവപ്പെട്ടത്. ചമ്പയിൽ നിന്ന് 350 കിലോമീറ്റർ അകലെയുള്ള മണാലിയിലും പ്രകമ്പനം അനുഭവപ്പെട്ടു. മണാലിയിൽ ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് പ്രദേശവാസികൾ പറയുന്നു. ഭൂകമ്പ വിവരം നാഷണൽ സെന്റർ ഫോർ സെയ്സ്മോളജി സ്ഥിരീകരിച്ചിട്ടുണ്ട്. ഭൂകമ്പം ഉണ്ടായ പ്രദേശങ്ങൾ ഭൂരിഭാഗവും ജനവാസമില്ലാത്തവയാണ്. ഇക്കാരണത്താൽ തന്നെ കാര്യമായ നാശനഷ്ടങ്ങൾക്കും ആൾനാശത്തിനും സാധ്യത കുറവാണ്. ഇതുവരെ ഇത്തരം പ്രശ്നങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. വടക്കേ ഇന്ത്യയുടെ പല ഭാഗങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ചണ്ഡിഗഢ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം ഉണ്ടായിട്ടുണ്ട്.

https://x.com/NCS_Earthquake/status/1775923058555179306

Photo Courtesy: Google/ images are subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.