സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം

സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ  ടിടിഇയ്ക്ക് നേരെ ആക്രമണം

സംസ്ഥാനത്ത് വീണ്ടും ട്രെയിനിൽ ടിടിഇയ്ക്ക് നേരെ ആക്രമണം. ടിടിഇയുടെ കണ്ണിന് പരിക്കേറ്റു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്ക് പോകുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസിലായിരുന്നു സംഭവം. ആക്രമണത്തിന് പിന്നാലെ പ്രതി ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടു. രാവിലെ അഞ്ചരയോടെയായിരുന്നു സംഭവം. ഭിക്ഷക്കാരൻ ആണ് ടിടിഇയെ ആക്രമിച്ചത്. തിരുവനന്തപുരം സ്റ്റേഷനിൽ നിന്നും ട്രെയിൻ പുറപ്പെടുന്നതിന് തൊട്ട് മുൻപായിരുന്നു ആക്രമണം. ട്രെയിനിന്റെ വാതിലിൽ ഇരിക്കുകയായിരുന്നു ഭിക്ഷക്കാരൻ. ഇത് കണ്ട ടിടിഇ ഇറങ്ങിപ്പോകാൻ ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ഇയാൾ തയ്യാറായില്ല. തുടർന്ന് വാക്ക് തർക്കം ഉണ്ടായി. ഇതിന് പിന്നാലെ ടിടിഇയെ ഇയാൾ മാന്തുകയായിരുന്നു. ഇടത് കണ്ണിന് സമീപമായിട്ടായിരുന്നു ഇയാൾ മാന്തിയത്. ഇതിനിടെ ട്രെയിൻ പുറപ്പെട്ടു. ഇതോടെ അക്രമി ചാടിയിറങ്ങുകയായിരുന്നു. ടിടിഇയുടെ പരിക്ക് സാരമുള്ളതല്ല. കഴിഞ്ഞ ദിവസം ടിക്കറ്റ് പരിശോധനയ്ക്കിടെ വിനോദ് എന്ന ടിടിഇയെ ഒഡീഷ സ്വദേശി ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയിരുന്നു. ഇതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് വീണ്ടും ടിടിഇ ആക്രമിക്കപ്പെട്ടിരിക്കുന്നത്.

Photo Courtesy: Google/ images are subject to copyright         

                   

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.