(no title)
ഒരു വനിതാദിനം കൂടി കടന്നുപോകുമ്പോൾ സമൂഹം സ്ത്രീക്കരുത്തിന് നല്കുന്ന പ്രാധാന്യമെന്ത് എന്ന ചോദ്യം പതിവുപോലെ വീണ്ടും മുഴങ്ങുന്നു. “സുസ്ഥിരമായ നാളെക്കുവേണ്ടി ഇന്ന് ലിംഗസമത്വം” എന്നതാണ് ഈ വർഷത്തെ വനിതാദിനത്തിൻ്റെ പ്രമേയം. സ്കൂൾ യൂണിഫോമിൽപോലും ലിംഗസമത്വമെന്നത് അസാധ്യമായിരിക്കുന്ന കേരളത്തിൽ സ്ത്രീ-പുരുഷസമത്വത്തിൻ്റെ ചിന്തകൾക്കുള്ള അടിത്തറപോലും സാധ്യമായിവന്നിട്ടില്ല എന്നതാണ് സത്യം. സ്ത്രീകളുടെ വിവാഹപ്രായം പുരുഷന്മാരുടേതിനു തുല്യമാക്കണം എന്ന ന്യായമായ ചിന്ത പോലും പ്രതിരോധിക്കപ്പെട്ടത് അധാർമികതയുടെ സാധ്യത പറഞ്ഞുകൊണ്ടാണെന്നത് സാക്ഷരകേരളത്തിൻ്റെ ബൗദ്ധികവും മാനവികവുമായ പിന്നാക്കാവസ്ഥയാണ് വെളിവാക്കുന്നത്. മത,രാഷ്ട്രീയ,സാമൂഹിക-സാംസ്കാരിക രംഗങ്ങളിൽ സ്ത്രീകൾ രണ്ടാം സ്ഥാനത്തേക്ക് തള്ളിമാറ്റപ്പെടുകയാണെന്നതാണ് വാസ്തവം. സ്വന്തം പിതാവിന്റെ കരങ്ങളിൽ പോലും പെൺകുട്ടികൾ സുരക്ഷിതരല്ല എന്ന ഞെട്ടിക്കുന്ന വാർത്തകളാണ് നമ്മളെത്തേടിയെത്തുന്നത്. ഈ കാലഘട്ടത്തിൽ സ്വന്തം വീട്ടകങ്ങളിൽ പോലും സുരക്ഷിതയല്ലാതിരിക്കുന്ന വാർത്തകളാണ് ദിനംപ്രതി കേൾക്കുന്നതെങ്കിലും
ലിംഗസമത്വത്തിന് പ്രാധാന്യം നൽകുന്ന സ്ഥാപനങ്ങളെയും വിസ്മരിച്ചുകൂടാ. പുരുഷമേധാവിത്വം നിലനിന്നിരുന്ന എല്ലാ മേഖലകളിലും സ്ത്രീകൾ കഴിവുതെളിയിച്ചുകൊണ്ടിരിക്കുകയാണ്. അത്തരമൊരു സംരംഭകയെയാണ് ഇത്തവണ യൂണിക്ടൈംസ് വായനക്കാർക്കായി പരിചയപ്പെടുത്തുന്നത്. നിർമ്മാണമേഖലയിൽ വിപ്ലവം സൃഷിച്ചുകൊണ്ട് വിജയം കൊയ്ത പരിസ്ഥിതിസൗഹൃദ ഉൽപ്പന്നങ്ങളുടെ നിർമ്മാതാക്കളായ സിപ് ഫിറ്റ് കേരളയുടെ ഉടമ സുനിത തമ്പിയാണ് ഇത്തവണത്തെ കവർസ്റ്റോറിയിൽ.
” മണപ്പുറത്തിന്റെ എംഎസ്എംഇയുടെയും മറ്റ് വെർട്ടിക്കൽസിന്റെയും വായ്പകൾ” എന്ന ലേഖനത്തിൽ മണപ്പുറം ഫിനാൻസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ .വി.പി. നന്ദകുമാർ വിശകലനം ചെയ്യുന്നു. എല്ലാ വായനക്കാർക്കും വായനക്കാർക്കും വനിതാദിനാശംസകളോടൊപ്പം നല്ലൊരു വായനാനുഭവം ആശംസിക്കുന്നു!