പാഷന്‍ഫ്രൂട്ട് പുഡ്ഡിങ്
ആവശ്യമുള്ള സാധനങ്ങള്‍
പാഷന്‍ഫ്രൂട്ട് പള്‍പ്പ് -1/4 കപ്പ്
മുട്ട – 3 (മുട്ടവെള്ളയും മഞ്ഞക്കരുവും വേര്‍തിരിക്കുക)
ബ്രഡ് – 5
പഞ്ചസാര – 3/4 കപ്പ്
പാല് – 1 1/2 ഗ്ലാസ്
ബട്ടര്‍ – 1/2 കപ്പ്
ബ്രഡ് പൊടിച്ചത് – പാകത്തിന്
തയ്യാറാക്കുന്ന വിധം
പാലില്‍ ബ്രഡ് കുതിര്‍ത്തു വയ്ക്കുക. മുട്ടയുടെ മഞ്ഞക്കരു, പഞ്ചസാര, പള്‍പ്പ് എന്നിവ അടിച്ച് യോജിപ്പിക്കുക. ഇതിലേക്ക് കുതിര്‍ത്തുവെച്ച ബ്രഡ് ചേര്‍ത്ത് നന്നായി ഇളക്കിയ ശേഷം മുട്ടയുടെ വെള്ള നന്നായി അടിച്ചുപതപ്പിച്ച് ചേര്‍ത്തിളക്കുക. ബേക്കിങ് ഡിഷില്‍ ബട്ടര്‍ പുരട്ടി ബ്രഡ് പൊടിച്ചതിട്ട് ശേഷം കൂട്ടുമായി യോജിപ്പിക്കുക. മിതമായ ചൂടില്‍ അവ്നില്‍ 40 മിനിറ്റ് വെച്ച ശേഷം ചൂടോടെ വിളമ്പാം.
Photo courtesy : Google /images may be subject to copyright