പ്രധാനമന്ത്രി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ശിവസേന

പ്രധാനമന്ത്രി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് ശിവസേന

shivasena-logo-800x500_cമുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ശിവസേന മുഖപത്രമായ സാമ്‌ന. മോദി പാകിസ്ഥാനില്‍ നിന്ന് ചായസത്കാരം കഴിഞ്ഞ് തിരിച്ചെത്തിയതോടെ ഏഴ് സൈനികരുടെ ജീവനാണ് ഇന്ത്യക്ക് നഷ്ടമായതെന്ന് സാമ്‌ന ചൂണ്ടിക്കാട്ടി.

പാകിസ്ഥാനെ വിശ്വസിക്കരുതെന്ന് മോദിക്ക് മുന്നറിയിപ്പ് നല്‍കിയതാണെന്നും ലോകത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്നതിനു പകരം പ്രധാനമന്ത്രി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്നും സാമ്‌നയിലൂടെ ശിവസേന വ്യക്തമാക്കി.
രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷ താറുമാറായിരിക്കുകയാണെന്നും നമ്മുടെ അതിര്‍ത്തികള്‍ സുരക്ഷിതമല്ലെന്നാണ് ഈ ഭീകരാക്രമണം തെളിയിക്കുന്നതെന്നും ശിവസേന കുറ്റപ്പെടുത്തി.

 

 

Photo courtesy : Google /images may be subject to copyright

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.