പരവൂര്‍ ദുരന്തം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നത് ദു:ഖകരം: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: പരവൂര്‍ വെടിക്കെട്ട് അപകടത്തെ രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കുന്നത് ദു:ഖകരമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സംഭവത്തില്‍ സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ദുരന്തത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ രാജി ആവശ്യപ്പെടുന്നത് ശരിയല്ലെന്നും പുല്ലുമേട് ദുരന്തം നടന്ന സമയത്ത് ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ രാജി ആരും ആവശ്യപ്പെട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുന്‍ സര്‍ക്കാരുകളുടെ കാലത്ത് ഇത്തരം ദുരന്തങ്ങള്‍ ഉണ്ടായപ്പോള്‍ യു.ഡി.എഫ് സ്വീകരിച്ച നിലപാട് എല്‍ഡിഎഫ് മാതൃകയാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അപകടം നടന്ന സ്ഥലം വ്യാഴാഴ്ച മന്ത്രിസഭാ ഉപസമിതി സന്ദര്‍ശിക്കുമെന്നും സമ്പൂര്‍ണ വെടിക്കെട്ടു നിരോധനം സംബന്ധിച്ച കാര്യത്തില്‍ വ്യാഴാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തിനു ശേഷം തീരുമാനം ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Photo Courtesy : Google/ Images may be subjected to copyright