പഴമാങ്ങ പായസം
ആവശ്യമുള്ള സാധനങ്ങള്‍
പഴമാങ്ങ തൊലികളഞ്ഞ് നീളത്തില്‍ മുറിച്ചത്് നാല് കപ്പ്
പാല് രണ്ട് ലിറ്റര്‍
കണ്ടന്‍സ്ഡ് മില്‍ക്ക് ഒരു ടിന്
ഏലയ്ക്ക പൊടിച്ചത് കാല് ടീസ്പൂണ്‍
നെയ്യ് ഒരു ടേബിള്‍ സ്പൂണ്‍
ബദാം 50 ഗ്രാം
കിസ്മിസ് 50 ഗ്രാം
തയ്യാറാക്കുന്ന വിധം
പാല് തിളയ്ക്കുമ്പോള്‍ മാങ്ങ ചേര്‍ത്ത് വേവിക്കുക. വെന്ത ശേഷം കണ്ടന്‍സ്ഡ് മില്‍ക്ക് ചേര്‍ക്കുക. അല്പം തിളച്ച് കുറുകിയ ശേഷം ഏലയ്ക്കാപ്പൊടി വിതറി ബദാം, കിസ്മിസ് ഇവ നെയ്യില്‍ വറുത്ത് നെയ്യോടെ പായസത്തില്‍ ചേര്‍ത്തിളക്കി വാങ്ങാം.
Photo Courtesy : Google/ Images may be subjected to copyright