തൃശ്ശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തും: ഉമ്മന്‍ ചാണ്ടി
തൃശ്ശൂര്‍: സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് തൃശ്ശൂര്‍ പൂരം ഏറ്റവും ഭംഗിയായി നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയന്ത്രണങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറകണമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ സുരക്ഷയ്ക്കാണ് പ്രാധാന്യമെന്നും ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കുമെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. എഴുന്നള്ളത്തിനുള്ള മാനദണ്ഡങ്ങള്‍ നടപ്പാക്കി ആനയെഴുന്നള്ളത്ത് നടത്തുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. സുരക്ഷ ഉറപ്പാക്കുന്ന കാര്യത്തില്‍ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ പൂര്‍ണ സഹകരണം ഉറപ്പുനല്‍കിയിട്ടുണ്ടെന്നും പരവൂര്‍ വെടിക്കെട്ട് അപടത്തിന്റെ പശ്ചാത്തലത്തില്‍ ഇരു ദേവസ്വങ്ങളും 5 ലക്ഷം രൂപ സംഭാവന നല്‍കിയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. തൃശ്ശൂര്‍ പൂരം നടത്തുന്നത് സംബന്ധിച്ച ഉന്നതതല യോഗത്തിനുസേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ Images may be subjected to copyright