ഐ.എസിന്റെ കേരളപതിപ്പായി സി.പി.എം മാറിയെന്ന് ബി.ജെ.പി
കോട്ടയം: ഐ.എസിന്റെ കേരളപതിപ്പായി സി.പി.എം മാറിയെന്ന് ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ്. കണ്ണൂരില്‍ തുടര്‍ച്ചയായി അക്രമപരമ്പരകള്‍ നടക്കുകയാണെന്നും അധികാരത്തിലെത്തിയശേഷം സി.പി.എം അഞ്ച് കൊലപാതകങ്ങള്‍ ചെയ്തുവെന്നും അദ്ദേഹം ആരോപിച്ചു. സി.പി.എം അക്രമങ്ങളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന് നിലപാട് വ്യക്തമാക്കണമെന്നും കൃഷ്ണദാസ് പറഞ്ഞു. സംസ്ഥാനത്തെ പോലീസ് വേട്ടക്കാര്‍ക്കൊപ്പമാണ് നില്‍ക്കുന്നതെന്നും കണ്ണൂരില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
Photo Courtesy : Google/ Images may be subjected to copyright