മിസ് സൗത്ത് ഇന്ത്യ 2017 – ഗ്രൂമിങ് ആരംഭിച്ചു

മിസ് സൗത്ത് ഇന്ത്യ 2017 – ഗ്രൂമിങ് ആരംഭിച്ചു

 

_MG_4247കൊച്ചി: തെന്നിന്ത്യയുടെ സൗന്ദര്യറാണിയെ കണ്ടെത്താനായി അജിത് രവി നടത്തുന്ന 15ാമത് മിസ് സൗത്ത് ഇന്ത്യ സൗന്ദര്യമത്സരത്തിന്റെ ഗ്രൂമിങ് ആരംഭിച്ചു. ദക്ഷിണേന്ത്യയിലെ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 18 സുന്ദരിമാര്‍ പങ്കെടുക്കുന്ന മത്സരം ജനുവരി 27ന് ആലപ്പുഴയിലെ കാമിലോട് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. പെഗാസസ് സംഘടിപ്പിക്കുന്ന മിസ് സൗത്ത് ഇന്ത്യ 2017ന്റെ മുഖ്യ പ്രായോജകര്‍ മണപ്പുറം ഫിനാന്‍സ് ലിമിറ്റഡാണ്.

ഇന്ത്യയുടെ സംസ്‌കാരിക, പാരമ്പര്യ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് നടത്തുന്ന മിസ് സൗത്ത് ഇന്ത്യ മത്സരത്തില്‍ രേഷ്മ നമ്പ്യാര്‍ (കൊച്ചി), സാമന്ത ജോസ് (തൃശ്ശൂര്‍), അനു ട്രീസ (കോട്ടയം), രേഷ്മ ആര്‍.കെ നമ്പ്യാര്‍ (കോഴിക്കോട്) എന്നിവരാണ് കേരളത്തെ പ്രതിനിധീകരിക്കുന്നത്.

അഭിരാമി വി. അയ്യര്‍ (തമിഴ്‌നാട്), അകില നാരായണന്‍ (തമിഴ്‌നാട്), ബവിത്ര. ബി (തമിഴ്‌നാട്), കരോള്‍ മെനീസസ് (കര്‍ണാടക), ഡെമിന റാവു (കര്‍ണാടക), മാധുരി ജയിന്‍ (തമിഴ്‌നാട്), നിഷിത ശ്രീനാഥ് (കര്‍ണാടക), പ്രതീക്ഷ രവി (തമിഴ്‌നാട്), ശബ്‌നം അലി (കര്‍ണാടക), ശ്ലോക സൈഞ്ചര്‍ ( തെലങ്കാന), സുജ സൂര്യ നില (തമിഴ്‌നാട്), സുനൈന അല്ലംരാജു ( ആന്ധ്രപ്രദേശ്), സുഷ്മിത ( കര്‍ണാടക), വര്‍ണ സമ്പത്ത് (കര്‍ണാടക) എന്നിവരാണ് മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥികള്‍.

_MG_4255ഡിസൈനര്‍ സാരി, റെഡ് കോക്ക്‌ടെയില്‍, ബ്ലാക്ക് ഗൗണ്‍ എന്നീ മൂന്ന് റൗണ്ടുകളുള്ള മത്സരത്തിന്റെ ഗ്രൂമിങ് സെക്ഷന്‍ ജനുവരി 21ന് കൊച്ചിയിലെ ഹോട്ടല്‍ ബ്യൂ മൗണ്ട് ദ ഫേണില്‍ ആരംഭിച്ചു. യോഗ, മെഡിറ്റേഷന്‍, വ്യക്തിത്വ വികസനം, സൗന്ദര്യ സംരക്ഷണം, കാറ്റ് വാക്ക് ട്രെയിനിംഗ്, ഫോട്ടോഷൂട്ട്, ടാലന്റ് സെര്‍ച്ച് എന്നിവയടങ്ങിയ ഗ്രൂമിങ് മത്സരാര്‍ത്ഥികള്‍ക്ക് പുത്തന്‍ ഉണര്‍വ്വ് നല്‍കും. വാലന്റീന രവി( മിസിസ് ഇന്ത്യ ഏഷ്യ ഇന്റര്‍നാഷണല്‍), അരുണ്‍ രത്‌ന( ഫാഷന്‍ കൊറിയോഗ്രാഫര്‍), സുദക്ഷിണ തമ്പി (യോഗ ട്രെയിനര്‍), വിപിന്‍ സേവ്യര്‍ (ഫിറ്റ്‌നസ് ട്രെയിനര്‍, ഫിറ്റ്‌നസ് ഫോര്‍ എവര്‍), ഡോ. ആശ ബിജു (സ്‌കിന്‍ എക്‌സ്‌പേര്‍ട്), ഗംഗ മോഹന്‍, ജിതേഷ് (പേഴ്‌സണാലിറ്റി ട്രെയിനേഴ്‌സ്), ഡോ. എല്‍ദോ കോശി (ദന്തിസ്റ്റ്), ഡോ. കാര്‍ത്തിക് റാം ( ചീഫ് പ്ലാസ്റ്റിക് സര്‍ജന്‍)എന്നിവരാണ് ഗ്രൂമിങ് സെക്ഷന് നേതൃത്വം നല്‍കുന്നത്. ഫാഷന്‍, സിനിമ രംഗത്തെ പ്രമുഖ വ്യക്തികളാണ് ജഡ്ജിംഗ് പാനലില്‍ അണിനിരക്കുന്നത്.

മിസ് സൗത്ത് ഇന്ത്യ വിജയിക്ക് ഒരു ലക്ഷം രൂപയും ഫസ്റ്റ് റണ്ണറപ്പിന് 60,000 രൂപയും സെക്കന്റ് റണ്ണറപ്പിന് 40,000 രൂപയുമാണ് സമ്മാനത്തുകയായി ലഭിക്കുന്നത്. പറക്കാട്ട് ജ്വല്ലേഴ്‌സ് രൂപകല്പന ചെയ്ത സുവര്‍ണ കിരീടമായിരിക്കും വിജയികളെ അണിയിക്കുന്നത്. വിജയികള്‍ക്ക് പുറമേ ഓരോ സംസ്ഥാനങ്ങള്‍ക്കുമായി മിസ് ക്യൂന്‍ ആന്ധ്ര, മിസ് ക്യൂന്‍ കര്‍ണാടക, മിസ് ക്യൂന്‍ കേരള, മിസ് ക്യൂന്‍ തെലങ്കാന, മിസ് തമിഴ്‌നാട് എന്നീ പുരസ്‌കാരങ്ങളും മിസ് ബ്യൂട്ടിഫുള്‍ ഹെയര്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌മൈല്‍, മിസ് ബ്യൂട്ടിഫുള്‍ സ്‌കിന്‍, മിസ് ബ്യൂട്ടിഫുള്‍ ഫേസ്, മിസ് ബ്യൂട്ടിഫുള്‍ ഐസ്, മിസ് കണ്‍ജീനിയാലിറ്റി, മിസ് പേഴ്‌സണാലിറ്റി, മിസ് കാറ്റ് വാക്ക്, മിസ് പെര്‍ഫക്ട് ടെന്‍, മിസ് ടാലന്റ്, മിസ് ഫോട്ടോജനിക്, മിസ് വ്യൂവേഴ്‌സ് ചോയ്‌സ്, മിസ് സോഷ്യല്‍ മീഡിയ എന്നീ വിഭാഗങ്ങളിലും പുരസ്‌കാരങ്ങള്‍ നല്‍കും.

അന്താരാഷ്ട്ര സൗന്ദര്യ മത്സരമായ മിസ് ഏഷ്യയിലേക്ക് ഇന്ത്യന്‍ സുന്ദരികള്‍ക്കുള്ള ആദ്യ ചവിട്ടുപടിയാണ് മിസ് സൗത്ത് ഇന്ത്യ മത്സരമെന്ന് പെഗാസസ് സ്ഥാപകനും ചെയര്‍മാനുമായ അജിത് രവി പറഞ്ഞു. കൊച്ചി, ബംഗളുരു, ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളിലായി നടത്തിയ ഓഡിഷനുകളില്‍ നിന്നാണ് മത്സരാര്‍ത്ഥികളെ തെരഞ്ഞെടുത്തത്. ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും മത്സരം കാണാന്‍ അവസരം ലഭിക്കുക. ബ്ലാക്ക് നിറത്തിലുള്ള വസ്ത്രമായിരിക്കണം അതിഥികള്‍ ധരിക്കേണ്ടത്.

മെഡിമിക്‌സ്, ബ്യൂമൗണ്ട് ദ ഫേണ്‍, ഡി ക്യൂ വാച്ചസ്, കന്യക, കല്‍പന ഫാമിലി സലൂണ്‍ ആന്റ് സ്പാ, മണപ്പുറം റിതി ജ്വല്ലറി, പറക്കാട്ട് റിസോര്‍ട്‌സ്്, വാവ് ഫാക്ടര്‍, ലേക്‌ഷോര്‍ ഗ്ലോബല്‍ ലൈഫ് കെയര്‍, യുവര്‍ വിങ്ങ്, ഐശ്വര്യ അഡ്വര്‍ടൈസിംഗ്, സീസ്റ്റോണ്‍ സ്മാര്‍ട് ഫോണ്‍സ്, നന്തിലത്ത് ജി-മാര്‍ട്, വീകേവീസ്, ഗലാട്ട, യുടിടിവി.ഇന്‍, ഷഫീനാസ് ബ്യൂട്ടി ഹെയര്‍ ആന്റ് മേക്കപ്പ് സ്റ്റുഡിയോ, ഫിറ്റ്‌നസ് ഫോര്‍ എവര്‍ എന്നിവരാണ് മിസ് സൗത്ത് ഇന്ത്യ 2017ന്റെ ഇവന്റ് പാര്‍ട്‌ണേഴ്‌സ്.

മിസ് സൗത്ത് ഇന്ത്യ മത്സരാര്‍ത്ഥികളുടെ ചിത്രങ്ങള്‍ കാണാം

 

അടുത്ത പേജില്‍ തുടരുന്നു

Abhirami V Iyer

Share
Google+ Linkedin

Leave a Reply

Your email address will not be published. Required fields are marked *

*
*
*

This site uses Akismet to reduce spam. Learn how your comment data is processed.