മണപ്പുറം എം.ബി.എ അവാര്‍ഡ് എം.പി രാമചന്ദ്രന്

കൊച്ചി: 8ാമത് എം.ബി.എ അവാര്‍ഡിന് ജ്യോതി ലബോറട്ടറീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം.പി രാമചന്ദ്രന് അര്‍ഹനായി. 2000 കോടി ആസ്തിയും സാമൂഹിക പ്രതിബദ്ധതയുമുള്ള മലയാളി വ്യവസായ സംരംഭകരാണ് എം.ബി.എ അവാര്‍ഡിന് അര്‍ഹരാവുന്നത്. പ്രമുഖ ഇവന്റ് പ്രൊഡക്ഷന്‍ കമ്പനിയായ പെഗാസസാണ് എം.ബി.എ (മലയാളി ബിസിനസ്സ് അച്ചീവര്‍) അവാര്‍ഡ് നല്‍കുന്നത്.
എം.ബി.എ അവാര്‍ഡ് ലഭിക്കുന്നവര്‍ 2000 കോടി ആസ്തിയുള്ള മലയാളി സമ്പന്നരുടെ സംഘടനയായ ഫെഡറല്‍ ഇന്റര്‍നാഷണല്‍ ചേംബര്‍ ഫോറത്തില്‍ അംഗമാകുമെന്ന് പെഗാസസ് ചെയര്മാന് ഡോ. അജിത് രവി അറിയിച്ചു. ബിസിനസ് മേഖലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യവസായസംരംഭകരില്‍ ഒരാളാണ് ഈ ബഹുമതിക്ക് അര്‍ഹനാവുന്നത്. ജനുവരി 27ന് കൊച്ചി ഗോകുലം കണ്വെന്ഷന് സെന്ററില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്കാരം സമ്മാനിക്കും. വി.പി നന്ദകുമാര്‍ (എം.ഡി, സി.ഇ.ഒ, മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ്), ജോയ് ആലുക്കാസ് (ചെയര്മാന്, ജോയ് ആലുക്കാസ്), എം.എ യൂസഫ് അലി (മാനേജിംഗ് ഡയറക്ടര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍), ടി.എസ് കല്ല്യാണരാമന്‍ (ചെയര്മാന്, മാനേജിംഗ് ഡയറക്ടര്‍, കല്ല്യാണ്‍ ജ്വല്ലേഴ്സ്), പി.എന്‍.സി മേനോന് ( ഫൗണ്ടര്‍ & ചെയര്മാന്, ശോഭ ഗ്രൂപ്പ്), ഗോകുലം ഗോപാലന് (ഫൗണ്ടര്‍ & ചെയര്മാന്, ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ്), രവി പിള്ള (ഫൗണ്ടര്‍ & മാനേജിംഗ് ഡയറക്ടര്‍, ആര്.പി ഗ്രൂപ്പ് ഓഫ് കമ്പനീസ്) എന്നിവരാണ് മുന്‍വര്‍ഷത്തെ അവാര്‍ഡ് ജേതാക്കള്‍.

