സര്‍ക്കാരിൻ്റെ ആവശ്യം അംഗീകരിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്: ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളുണ്ടാകില്ല
ചവറ, കുട്ടനാട് ഉപതിരഞ്ഞെടുപ്പുകളുണ്ടാകില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് തീരുമാനം. സംസ്ഥാന സര്‍ക്കാരിൻ്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷന് അംഗീകരിക്കുകയായിരുന്നു. കോവിഡ് വ്യാപനവും നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ആറ് മാസം മാത്രമേ ബാക്കിയുള്ളൂ എന്നതും ചൂണ്ടിക്കാട്ടി ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.
സര്‍വകക്ഷി യോഗത്തിൻ്റെ തീരുമാന പ്രകാരമാണ് ഉപതിരഞ്ഞെടുപ്പ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഇക്കാര്യത്തില്‍ ഏകാഭിപ്രായമാണ് ഉണ്ടായിരുന്നത്. കേരളത്തിന് പുറമെ തമിഴ്നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ ഉപതിരഞ്ഞെടുപ്പുകളും ഉപേക്ഷിച്ചിട്ടുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ ശ്രദ്ധിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ പറഞ്ഞു. എല്ലാവരും പ്രതീക്ഷിച്ച തീരുമനമാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെതെന്നും മീണ പറഞ്ഞു.
Photo Courtesy : Google/ images are subject to copyright