പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായ മേഖലയ്ക് 1416 കോടി രൂപയുടെ കോവിഡ് സമാശ്വാസ പദ്ധതി.
കോവിഡ് രണ്ടാം തരംഗം ചെറുകിട വ്യവസായ മേഖലയിൽ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാൻ 1416 കോടി രൂപയുടെ കോവിഡ് സമാശ്വാസ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു.
രാജ്യാന്തര എംഎസ്എംഇ ദിനാചരണത്തോടനുബന്ധിച്ചു വ്യവസായ വകുപ്പ് സംഘടിപ്പിച്ച സംഘടിപ്പിച്ച വെബിനാറിൽ മന്ത്രി പി. രാജീവാണ് സഹായപദ്ധതി പ്രഖ്യാപിച്ചത്. എല്ലാ ചെറുകിട- സൂക്ഷ്മ-ഇടത്തരം വ്യവസായ സംരംഭങ്ങൾക്കും ഒരു വർഷത്തേക്ക് 50% പലിശ ധനസഹായം നൽകും. ഇത്തരത്തിൽ ഒരു യൂണിറ്റിന് 1,20,000 രൂപ വരെ ലഭിക്കും. ‘വ്യവസായ ഭദ്രത’ സ്കീമിൽ പ്രഖ്യാപിച്ച പലിശ ധനസഹായത്തിന്റെ കാലാവധി ഡിസംബർ 31 വരെ ദീർഘിപ്പിച്ചു.
ജൂലൈ ഒന്നു മുതൽ ഡിസംബർ വരെയാണു പദ്ധതി. ബജറ്റ് വിഹിതത്തിൽ നിന്ന് 139 കോടി രൂപ പലിശ സബ്സിഡിക്കും ധനസഹായത്തിനുമായി ഉപയോഗിക്കും.
Photo Courtesy : Google/ images are subject to copyright
Tags :
Latest News