മൊറട്ടോറിയവും ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും നീട്ടണം. രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി
മൊറട്ടോറിയവും സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന കുടിശ്ശിക പിഴ കൂടാതെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയും ആറു മാസത്തേക്കുകൂടി നീട്ടണമെന്നാവശ്യപ്പെട്ട് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്കി. കോവിഡ് കാരണം കടംകയറി സംസ്ഥാനത്തൊട്ടാകെ നിരവധി കര്‍ഷകരും കച്ചവടക്കാരുമാണു ജീവനൊടുക്കിയത്. ബാങ്കുകളുടെ ജപ്തിനോട്ടീസ് കിട്ടിയ നിരവധി പേര് ആത്മഹത്യയുടെ വക്കിലാണ്. കോവിഡിന്റെ പിടിയില്‍ നിന്നും നാട് ഇനിയും മോചിതമായിട്ടില്ല. ജപ്തിയെ സംബന്ധിച്ച് നിരവധി പരാതികളാണു ലഭിക്കുന്നത് കര്‍ഷകരും കച്ചവടക്കാരും ഉള്‍പ്പെടെയുള്ളവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു തുടങ്ങിയതേയുള്ളൂ. ആറ് മാസമെങ്കിലും എടുക്കും വിപണികള്‍ പൂര്‍ണതോതിലെത്താന്‍. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്സ് കമ്മിറ്റി മീറ്റിംഗ്(എസ്.എല്‍.ബി.സി) അടിയന്തരമായി വിളിച്ചുകൂട്ടി ജപ്തിനടപടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും, മൊറട്ടോറിയവും ഒറ്റത്തവണ തീര്പ്പാക്കല്പദ്ധതിയും ആറ് മാസത്തേക്കുകൂടിയെങ്കിലും നീട്ടുന്നതിന് അടിയന്തര ഇടപെടല്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുകയും വേണണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Photo Courtesy : Google/ images are subject to copyright
കോവിഡ് മഹാമാരിയുടെ മൂന്നാംവരവിൻറെ ഈ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിട്ടൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിനെടുത്തും കോവിഡ് പ്രതിരോധത്തിന് തയ്യാറാവണമെന്ന് യൂണിക്ടൈംസ് അഭ്യർത്ഥിക്കുന്നു. ഒത്തൊരുമയോടെ നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.
# Break the chain #Indian Fighters Corona

